തിരുവനന്തപുരം: പരസ്യമായി ആളുകളെ ൈകയേറ്റംചെയ്യുന്നതും മർദിക്കുന്നതും പതിവാക്കിയ തുമ്പ എസ്.െഎ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. കഴിഞ്ഞ 14ന് പൊതു പ്രവർത്തകനായ നാസറിനെ സ്റ്റേഷൻകടവ് ജങ്ഷനിൽ വെച്ച് കരണത്തടിക്കുകയും സ്കൂട്ടറിൽ െവച്ചിരുന്ന ബാറ്ററി എടുത്ത് റോഡിലെറിയുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത നാസറിനെ ക്രൂരമായി മർദിച്ചു. ഇതിനെ തുടർന്ന് ആളുകൾ സ്റ്റേഷനിൽ പോയി എന്നത് ശരിയാണ്. എന്നാൽ എസ്.ഐ ആരോപിക്കുന്നതുപോലെ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയോ, മുദ്രാവാക്യം വിളിക്കുകയോ ചെയ്തിട്ടില്ല. സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കള്ളക്കേസെടുക്കുകയാണ് എസ്.െഎ ചെയ്തത്. മൺവിള ജങ്ഷനിൽ സജികുമാർ എന്നയാളെ കാരണമില്ലാതെ കസ്റ്റഡിയിലെടുത്ത് മർദിച്ചിരുന്നു. ഇയാൾ ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കെതിരെയും എടുത്തിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയാറാകണമെന്നും ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.