നെയ്യാറ്റിൻകര: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. കളിയിക്കാവിള സ്വദേശി ബിജുവാണ് നെയ്യാറ്റിൻകര പൊലീസിെൻറ പിടിയിലായത്. മലേഷ്യയിൽ ജോലി വാഗ്ദാനം നൽകിയാണ് നെയ്യാറ്റിൽകര പാറശ്ശാല കളിയിക്കാവിള പ്രദേശങ്ങളിലെ നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്. അതിൽ 14 പേരെ കള്ള വിസയുണ്ടാക്കി മലേഷ്യയിൽ കൊണ്ടുപോവുകയും അവിടെ ഒരുമുറിയിൽ 40 ദിവസം ഭക്ഷണം പോലും നൽകാതെ പൂട്ടിയിട്ടിരിക്കുകയുമായിരുന്നു. തുടർന്ന് സമീപത്തുള്ളവർ എംബസിയുമായി ബന്ധപ്പെടുകയും 14 പേരെ നാട്ടിലെത്തിക്കുകയും ചെയ്തു. 25000 രൂപ സ്വന്തം വീടുകളിൽ നിന്ന് അയച്ച് കൊടുത്താണ് ഇവരെ നാട്ടിലെത്തിച്ചത്. ബിജു മലേഷ്യയിലെ പ്രധാന കമ്പനിയുടെ വ്യാജ രേഖകൾ ഉണ്ടാക്കി ഓരോരുത്തർക്കും നാൽപതിനായിരം രൂപ വാഗ്ദാനം നൽകി ഒരു വിസക്ക് ഒന്നര ലക്ഷം തട്ടിയെടുക്കയായിരുന്നു. ബിജുവും 4 പേർ അടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്നും തമിഴ്നാട് കേരള അതിർത്തി പ്രദേശങ്ങളിൽ നിരവധി ആളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നും പൊലിസ് പറയുന്നു. കൂടുതൽപേർ വരും ദിവസങ്ങളിൽ പരാതിയുമായി എത്താൻ സാധ്യതയുണ്ട്. നെയ്യാറ്റിൻകര എസ്.ഐ സന്തോഷ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.