തിരുവനന്തപുരം: ഭാരത സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഹോട്ടൽ ഹൈലാൻറ് ഒാഡിറ്റോറിയത്തിൽ കവിസമ്മേളനവും സുരേഖയുടെ നിനവ് കവിതാസമാഹാരം പുസ്തക ചർച്ചയും കവയിത്രി നാസിവദൂദ് ഉദ്ഘാടനം ചെയ്തു. കല്ലയം മോഹനൻ അധ്യക്ഷത വഹിച്ചു. ബേബി ഷിജൻഷ പുസ്തകം അവതരിപ്പിച്ചു. കവികളായ കുടപ്പനക്കുന്ന് ഹരി, മധു വന്നൂർ, തിരുമല സത്യദാസ്, വഞ്ചിയൂർ ദിവരാജ്, എൻ. സഫ്വാന, പി.കെ. കിളിമാനൂർ, റിൻറു റോയി, വിഷ്ണു, രാജീവ്, ഷെമീന കെ.കെ, ഗിരീഷ്, ശ്രീകുമാർ, സുരേഷ് എൽ, കല്ലയം മോഹനൻ, ആറന്മുള സുരേഷ് സ്വാമി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. വിജയൻനായർ സ്വാഗതവും അഡ്വ. മണികണ്ഠൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.