പലിശരഹിത അയൽക്കൂട്ടായ്​മ ശിൽപശാല

തിരുവനന്തപുരം: രാജ്യത്തെ, അടിസ്ഥാന വിഭാഗങ്ങളെ കൈ പിടിച്ചുയർത്താനും പലിശാധിഷ്ഠിത വായ്പചൂഷണം തടയാനും സഹായിക്കുന്ന വിധത്തിൽ പലിശരഹിത മൈക്രോ ഫിനാൻസ് രാജ്യത്ത് നടപ്പാക്കണമെന്ന് . ഇൻഫാക് സസ്റ്റയിനബിൾ െഡവലപ്മ​െൻറ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത എൻ.ജി.ഒകൾക്ക് കീഴിൽ പ്രവർത്തിച്ചുവരുന്ന 'പലിശരഹിത അയൽക്കൂട്ടായ്മ, ഭാരവാഹികളുടെ കൂട്ടായ്മ, ഭാരവാഹികളുെട ശിൽപശാല പീപ്പിൾസ് ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് അംഗം സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. ഇൻഫാക് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് മാറഞ്ചേരി വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ജില്ല സെക്രട്ടറി എ. അൻസാരി അധ്യക്ഷതവഹിച്ചു. ജില്ല കോഒാഡിനേറ്റർ ഹിഷാമുദ്ദീൻ, സോണൽ സെക്രട്ടറി എം. മെഹബൂബ്, അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.