ആദ്യ ട്രാൻസ്​ജെൻഡർ നാടകത്തിന്​ ജില്ലയിൽ അരങ്ങൊരുങ്ങുന്നു

തിരുവനന്തപുരം: ധ്വയ ട്രാൻസ്ജെൻഡേഴ്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മഴവിൽ ധ്വനി അവതരിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ നാടകം 'പറയാൻ മറന്ന കഥകൾക്ക്' ജില്ലയിൽ അരങ്ങൊരുങ്ങുന്നു. സൂര്യയുടെ സഹായത്തോടെ തൈക്കാട് ഗണേശം ഒാഡിറ്റോറിയത്തിൽ തിങ്കളാഴ്ചയാണ് നാടകം. വൈകീട്ട് 6.45 നും രാത്രി 8.45 നും രണ്ട് ഷോകളാണ് നടക്കുകയെന്ന് നാടകത്തി​െൻറ പിന്നണിപ്രവർത്തക സൂര്യ ഇഷാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 100 രൂപയുടെ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇൗ ഇനത്തിൽ സമാഹരിക്കുന്ന തുക പ്രളയബാധിത മേഖലകളിലെ വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും നൽകും. 14 ട്രാൻസ്ജെൻഡേഴ്സാണ് നാടകത്തിലൂടെ അരങ്ങിലെത്തുന്നത്. ഒരു മണിക്കൂറാണ് നാടകത്തി​െൻറ ദൈർഘ്യം. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര തിയറ്റർ ഫെസ്റ്റിവലിലേക്ക് ഇത് തെരഞ്ഞെടുത്തിട്ടുണ്ട്. ശ്രീജിത് സുന്ദരമാണ് സംവിധാനം ചെയ്യുന്നത്. ആറ്റിങ്ങൽ വെടിവെപ്പി​െൻറ 80ാം വാർഷികം 21ന് തിരുവനന്തപുരം: ആറ്റിങ്ങൽ വെടിവെപ്പി​െൻറ 80ാം വാർഷികം എസ്.എസ് ഹരിഹര അയ്യർ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ 21ന് വൈകീട്ട് അഞ്ചിന് ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ചെയർമാൻ എം. പ്രദീപി​െൻറ നേതൃത്വത്തിൽ രക്തസാക്ഷികൾക്ക് പ്രണാമമർപ്പിക്കും. വാർഷികാചരണത്തി‍​െൻറ ഉദ്ഘാടനവും വെടിവെപ്പുമായി ബന്ധപ്പെട്ട ആദ്യ ചരിത്രപുസ്തകത്തി​െൻറ പ്രകാശനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. പൊലീസ് ഹെഡ് ക്വാർേട്ടഴ്സിലെ കെ.എസ്. വിമലിനും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവിഭാഗം പൊലീസ് കമീഷണർ വി. അജിത്തിനും സമ്പത്ത് എം.പി കർമശ്രേഷ്ഠ അവാർഡുകൾ സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡൻറ് ഡോ.വി.എസ്. അജിത്കുമാർ, ജനറൽ സെക്രട്ടറി ജെ. ശശി, കെ.എസ് ശ്രീരജ്ഞൻ, കെ.സുബാഷ്ബാബു, ആലംകോട് സഫീർ, ആറ്റിങ്ങൽ കെ.മോഹൻലാൽ, ശശി അഴൂർ, രതീഷ് ത്രിവർണ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.