തെക്കന്‍ കുരിശുമലയില്‍ തിരുനാളും പ്രതിഷ്​ഠാകര്‍മവും നടന്നു

വെള്ളറട: തെക്കന്‍ കുരിശുമലയില്‍ വിശുദ്ധ കുരിശി​െൻറ മഹത്വീകരണ തിരുനാളും മിഷന്‍ കോസി​െൻറ പ്രതിഷ്ഠാ കര്‍മവും നടന്നു. നെയ്യാറ്റിന്‍കര അമലോത്ഭവ കത്തീഡ്രല്‍ ദേവാലയത്തില്‍നിന്ന് എത്തിച്ചേര്‍ന്ന മിഷന്‍ ക്രോസിനേ വികാരി ജനറല്‍ മോണ്‍ ജി. ക്രിസ്തുദാസി​െൻറയും വൈദികരുെടയും വിശ്വാസികളുടെയും നേതൃത്വത്തിൽ കൂതാളി ക്രിസ്തുരാജ കുരിശ്ശടിയില്‍ സ്വീകരിച്ചു. തുടര്‍ന്ന് പ്രദക്ഷിണമായി കുരിശുമല സംഗമവേദിയിലേത്തിച്ചശേഷം തിരുവനന്തപുരം രൂപതാ മെത്രാന്‍ റൈറ്റ് റവ. ഡോ. ആർ. ക്രിസ്തുദാസി​െൻറ മുഖ്യ കാര്‍മികത്വത്തില്‍ കുരിശ്പ്രതിഷ്ഠാ കര്‍മവും പൊന്തിഫിക്കല്‍ ദിവ്യബലിയും നടന്നു. മോണ്‍. ജി. ക്രിസ്തുദാസ്, മോണ്‍. വി.പി. ജോസ്, കെ.ആര്‍.എല്‍.സി ജനറല്‍ സെക്രട്ടറി ഫാ. ഷാജ്കുമാര്‍, ഫാ. അജീഷ് ക്രിസ്തുദാസ്, ഫാ. സിറില്‍ സി. ഹാരീസ്, ഫാ. രതീഷ് മാര്‍ക്കോസ്, ഫാ. ഷാജി ഡി. സാവിയോ, ഫാ. പ്രതീപ് ആേൻറാ, ഫാ. പ്രിന്‍സ്, ഫാ. സജിതോമസ്, ബോണക്കാട് കുരിശ്മല ഡയറക്ടര്‍ ഫാ. ഡെനിസ്മണ്ണൂര്‍ തുടങ്ങി മുപ്പതില്‍പരം വൈദികരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.