പ്രളയം രൂക്ഷമായ ദിവസം കെ.പി.എം.ജിക്ക് നല്‍കിയത് മറ്റൊരു വമ്പന്‍ കരാര്‍ തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ കെ.പി.എം.ജിയുമായി സംസ്ഥാന സര്‍ക്കാറിനുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൗജന്യമായി കണ്‍സള്‍ട്ടന്‍സി ജോലി ചെയ്യാന്‍ തയാറായി കെ.പി.എം.ജി മുന്നോട്ട് വന്നതിനാല്‍ അവര്‍ക്ക് കരാര്‍ നല്‍കി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത്രയും നിര്‍ദോഷ ഇടപാടാണോ ഇതെന്ന കാര്യത്തില്‍ സംശയമുണ്ട്. സംസ്ഥാനത്ത് പ്രളയം കൊടുമ്പിരിക്കൊണ്ടുനില്‍ക്കുന്ന ആഗസ്റ്റ് 17 നാണ് നോര്‍ക്കയുടെ വെബ്‌പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യുന്നതിനുള്ള 66 ലക്ഷത്തിെൻറ കരാര്‍ കെ.പി.എം.ജിക്ക് നല്‍കിയത്. കെല്‍ട്രോണ്‍, സി ഡിറ്റ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചെയ്യാവുന്ന പണിയാണ് അവയെ തഴഞ്ഞ് വന്‍തുകക്ക് കെ.പി.എം.ജി എന്ന അന്താരാഷ്ട്ര കമ്പനിക്ക് നല്‍കിയത്. ആരുടെ താൽപര്യമാണ് ഇതില്‍ പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുള്ള സൗജന്യ കണ്‍സള്‍ട്ടന്‍സിക്ക് പിറകില്‍ ഇതുപോലുള്ള വേറെ എത്ര കരാറുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.