തിരുവനന്തപുരം: പ്രഫ. എൻ. കൃഷ്ണപിള്ളയുടെ 102ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ മൂന്നു ദിവസത്തെ കലോത്സവം സംഘടിപ്പിക്കും. 20, 21, 22 തീയതികളിൽ നന്ദാവനം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിലാണ് ജന്മവാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലോത്സവത്തിെൻറ കേളികൊട്ടായി 20ന് വൈകീട്ട് നാലിന് എഴുമറ്റൂർ ശ്രീഭദ്രാ പടയണി സംഘം തപ്പുമേളം അവതരിപ്പിക്കും. 5.30ന് മന്ത്രി ടി.എം. തോമസ് ഐസക് സമ്മേളനം ഉദ്ഘാടനം ചെയ്യും. മലയാളഭാഷാ പഠനത്തിനായി നിർമിക്കുന്ന മന്ദിരത്തിെൻറ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിക്കും. ഡിജിറ്റൽ ഗ്രന്ഥശാലയുടെ ഉദ്ഘാടനം വി.എസ്. ശിവകുമാർ എം.എൽ.എയും ദൃശ്യ-ശ്രാവ്യ നാടകപഠനകേന്ദ്രവും റെക്കോഡിങ് സ്റ്റുഡിയോയും അടൂർ ഗോപാലകൃഷ്ണനും എൻ. കൃഷ്ണപിള്ള നാടകവേദിയുടെ കന്യക നാടകത്തിെൻറ വാർഷികം നടൻ മധുവും ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ വൈസ് ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷതവഹിക്കും. തുടർന്ന് രാജീവ് ഒ.എൻ.വിയുടെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറും. 21ന് രാവിലെ 10.30ന് കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല- പഠന ഗവേഷണ കേന്ദ്രത്തിെൻറയും സാഹിതീസഖ്യത്തിെൻറയും വാർഷികം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിനു നന്ദനം ബാലവേദിയുടെ വാർഷികവും കുട്ടികളുടെ ഗ്രന്ഥശാലയുടെ വാർഷികവും ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്യും. 22ന് രാവിലെ 10.30ന് മലയാള നാടകം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് ചേരുന്ന ജന്മവാർഷിക സമ്മേളനം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. എൻ. കൃഷ്ണപിള്ളയുടെ കന്യക എന്ന നാടകത്തിെൻറ അവതരണവും നടക്കും. പരിപാടികളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഗോപിനാഥ്, അംഗം എൻ. പരമേശ്വരൻ, അഡ്മിനിസ്േട്രറ്റിവ് ഓഫിസർ എസ്. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ആഘോഷഭാഗമായി സാംസ്കാരിക സമ്മേളനങ്ങൾ, നാടകപാരായണം, നാട്യോത്സവം, സെമിനാർ, പുസ്തകപ്രദർശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.