ഓച്ചിറ: ഏറെ നാളത്തെ കാത്തിരപ്പിനുശേഷം സിഗ്നൽ ലൈറ്റുകൾ പ്രവർത്തനക്ഷമമായി. ദേശീയപാതയിൽനിന്ന് ഓച്ചിറ ക്ഷേത്രം റോഡിലേക്ക് കടക്കുന്ന കൊട്ട്നാട്ട് ജങ്ഷനിലാണ് സിഗ്നൽ സ്ഥാപിച്ചത്. ദേശീയപാത അതോറിറ്റി അനുവദിച്ച ഫണ്ട് വിനിയോഗിച്ച് കെൽട്രോണിലെ എൻജിനീയർമാരാണ് നിർമാണം പൂർത്തീകരിച്ചത്. സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ ഇവിടെ അപകടങ്ങൾ പതിവായിരുന്നു. സ്വിച്ച് ഓൺ ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കരുനാഗപ്പള്ളിക്കും ഓച്ചിറക്കും ഇടയിൽമൂന്ന് സിഗ്നൽ സംവിധാനങ്ങളാണ് പുതുതായി സ്ഥാപിച്ചത്. 25 ലക്ഷത്തോളം രൂപയാണ് െചലവ്. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കൽ മജീദ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. മജീദ്, ജില്ല പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, നാഷനൽ ഹൈവേ വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ദീപ, അൻസാർ എം. മലബാർ, എൻ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ച ടാങ്കർ പിടികൂടി കൊല്ലം: കന്നിമേൽ വാസുപിള്ള ജങ്ഷന് പടിഞ്ഞാറുവശം വയലിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി ശക്തികുളങ്ങര പൊലീസ് പിടികൂടി. വെള്ളിയാഴ്ച പുലർച്ച 3.45 നാണ് സംഭവം. മാലിന്യം വയൽ പ്രദേശത്തേക്ക് ഒഴുക്കിക്കളയാൻ ശ്രമിക്കുന്നതിനിടെ നൈറ്റ് പേട്രാളിങ് നടത്തിയ പൊലീസ് സംഘം വാഹനം കസ്റ്റഡിയിലെടുത്തു. 4000 ലിറ്റർ കക്കൂസ് മാലിന്യമാണ് കൊണ്ടുവന്നത്. ശക്തികുളങ്ങര എസ്.ഐ രതീഷ്, സണ്ണൊ, സി.പി.ഒ മാരായ അജിത്ദാസ്, ഗിനീഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. കെ.പി.സി.സിയുടെ ഭവനപദ്ധതിക്ക് 25 ലക്ഷം നൽകും കൊല്ലം: പ്രളയക്കെടുതി മൂലം വീടുകൾ നഷ്ടപ്പെട്ടവർക്കായി കെ.പി.സി.സി നിർമിക്കുന്ന ആയിരം വീട് പദ്ധതിക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 25 ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന പ്രസിഡൻറ് അയത്തിൽ തങ്കപ്പൻ. ജില്ല പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി. ജ്യോതിപ്രകാശ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഡി. ചിദംബരൻ, സംസ്ഥാന സെക്രട്ടറി പി. ഗോപാലകൃഷ്ണൻനായർ, കെ.സി. വരദരാജൻപിള്ള, ചെട്ടിയത്ത് രാമകൃഷ്ണപിള്ള, എൻ. മുരളീധരൻപിള്ള, എ. നസീം ബീവി, ആർ. രാജാമണി, പഴങ്ങാലം കൃഷ്ണമൂർത്തി, ചക്കാലത്തറ ഗോപാലകൃഷ്ണൻ, ഗോപാലകൃഷ്ണപിള്ള, കെ. രാജേന്ദ്രൻ, അർജുനൻ ആശാരി, എസ്.എസ്. ഗീതാഭായി, ജി. ബാലചന്ദ്രൻപിള്ള, എ.എ. റഹീം, ആർ. വിജയൻ, ബി.ജി. പിള്ള, സരളാകുമാരിയമ്മ, ജി. രാമചന്ദ്രൻപിള്ള, പെരുമ്പുഴ ഗോപിനാഥപിള്ള, കെ. ഷാജഹാൻ, ഡി. അശോകൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.