എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം തട്ടിയ യുവാവ് പിടിയിൽ

നേമം: തിരുവനന്തപുരം എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷത്തോളം രൂപ തട്ടിയ കേസിൽ യുവാവ് പിടിയിൽ. കൊല്ലം വെട്ടിക്കവല പനവേലി നിഖിൽ ഭവനിൽ അഖിലി(32)നെയാണ് നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിച്ചൽ പുന്നമൂട് ചന്ദ്രിക നിവാസിൽ മുത്തുസ്വാമി (63)യിൽനിന്ന് രണ്ട് മക്കൾക്ക് എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് അഖിൽ 4.95 ലക്ഷം രൂപ രണ്ടുവർഷം മുമ്പ് തട്ടിയെടുക്കുകയായിരുെന്നന്നാണ് കേസ്. ഇയാളെ കോടതിയിൽ ഹാജരാക്കി. രണ്ട് കുട്ടികളെ ഉപേക്ഷിച്ച് യുവതി മുങ്ങി; കാമുകൻ അറസ്റ്റിൽ മലയിൽകീഴ്: രണ്ട് മക്കളെ ഉപേക്ഷിച്ച്് യുവതി പോയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. പാലക്കാട് കുഴൽമന്ദം ചിതല ചെമ്പക ഭഗവതി ക്ഷേത്രത്തിനു സമീപം പുളിക്കൽ പറമ്പിൽ വീട്ടിൽ സന്തോഷി(40)നെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ സ്വകാര്യ ബസ് ഡ്രൈവറായ ഇയാൾക്കൊപ്പം മെഡിക്കൽ കോളജ് ഭാഗത്ത് വീട്ടുജോലിക്ക് പോയിരുന്ന യുവതി 17, 14 വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഭർത്താവി‍​െൻറ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.