കാട്ടാക്കട: താലൂക്ക് പ്രദേശത്ത് വീണ്ടും മോഷ്ടാക്കൾ വിലസുന്നു. പത്ത് ദിവസത്തിനിടെ 20 പവന്‍ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും മോഷണം പോയി. വ്യാഴാഴ്ച രാത്രി താലൂക്ക് പരിധിയിൽ നിന്ന് അഞ്ചുപവനും അമ്പതിനായിരത്തോളം രൂപയും കവർന്നു. നെയ്യാർഡാം പൊലീസ് പരിധിയിൽ പരുത്തിപ്പള്ളി ശിവക്ഷേത്രത്തിന് എതിർവശം ജിജിയുടെ സജി ഭവനിൽ നിന്ന് അലമാരയിൽ സൂക്ഷിച്ച മൂന്നുപവനും പതിനായിരത്തോളം രൂപയും മോഷണം പോയി. വീട്ടുകാർ ഉറങ്ങുന്ന സമയത്ത് അടുക്കള വാതിൽ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. നെയ്യാർ ഡാം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പന്നിയോട് രാഹുൽ ഭവൻ രാജേഷിെൻറ വീട്ടിൽ നിന്ന് 3000 രൂപ കവർന്നു. മുകളിലെ വാതിൽ പൊളിച്ച് അകത്തുകടന്നായിരുന്നു മോഷണം. അലമാര കുത്തിത്തുറന്ന നിലയിലായിരുന്നു. മുറിയിൽ ഉണ്ടായിരുന്ന ബാഗിലെ തുകയാണ് കവർന്നത്. പള്ളിനട പന്നിയോട് ബിനുരാജിെൻറ യോഹന ഭവനിൽ രണ്ടാം നിലയിൽ കടന്ന മോഷ്ടാക്കൾ മുറിയിലെ സ്റ്റാൻഡ് ബോക്‌സിൽ സൂക്ഷിച്ചിരുന്ന 34,000 രൂപ കവർന്നു. ചില്ല് ജനാല നീക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഇതിനിടെ വീട്ടുകാര്‍ ഉന്നര്‍ന്നെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു . കഴിഞ്ഞദിവസം കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ആലമുക്കിൽ പൂവച്ചൽ പോസ്റ്റ് ഓഫിസ് കലക്ഷൻ ഏജൻറ് ഷെമിയുടെ വീട്ടിൽ നിന്ന് മുപ്പത്തി അയ്യായിരത്തോളം രൂപയും മൂന്നുപവനോളം സ്വർണവും കവർന്നിരുന്നു. രണ്ടുവീടുകളിൽ മോഷണശ്രമവും നടന്നിരുന്നു. വിരലടയാള വിദഗ്ധരും ഡോഡ് സ്ക്വാഡും വീടുകളിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മൈലോട്ടുമൂഴി, മൊട്ടമൂല പ്രദേശത്ത് ഓരാഴ്ചക്കിടെ പത്തിലേറെ വീടുകളില്‍ നിന്ന് നിരവധി റബര്‍ഷീറ്റുകൾ മോഷണം പോയിരുന്നു. ഒരിടവേളക്കുശേഷം താലൂക്ക് പ്രദേശത്ത് മോഷണവും ശ്രമങ്ങളും പെരുകിയതോടെ നാട്ടുകാർ ഭീഷണിയിലാണ്. രണ്ടുമാസത്തിനിടെ കാട്ടാക്കട നെയ്യാര്‍ഡാം, മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഇരുപതിലേറെ മോഷണം നടെന്നങ്കിലും നാമമാത്രമായ കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതിയുമായി എത്തുന്നവരെ കേെസടുക്കാതെ പൊലീസ് മടക്കി അയക്കുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.