വെഞ്ഞാറമൂട്ടിലെ മത്സ്യ മൊത്തവ്യാപാരകേന്ദ്രത്തില്‍ തീപിടിത്തം

വെഞ്ഞാറമൂട്: മത്സ്യ മൊത്തവ്യാപാരകേന്ദ്രത്തില്‍ തീപിടിത്തം. നൂറുകണക്കിന് മീന്‍പെട്ടികള്‍ കത്തിനശിച്ചു. ആറുലക്ഷത്തിലധികം രൂപയുടെ നഷ്ടം. വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു തീപിടിത്തം. സമീപത്തെ മാലിന്യത്തിൽ നിന്നാണ് തീ പടർന്നത്. കിഴക്കേറോഡില്‍ സ്വകാര്യ ബസ് സ്റ്റാൻഡിനായുള്ള സ്ഥലത്താണ് മത്സ്യമൊത്തവില്‍പനകേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നത്. വില്‍പനക്കാരുടെ നൂറ്കണക്കിന് പെട്ടികളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വെഞ്ഞാറമൂട് ടൗണി‌ലെയും പരിസരങ്ങളിലെയും മാലിന്യം നെല്ലനാട് പഞ്ചായത്തി​െൻറ ട്രാക്ടറിൽ ശേഖരിച്ച് ഇതിന് സമീപത്തായായിരുന്നു തള്ളി കത്തിച്ചിരുന്നത്. വെള്ളിയാഴ്ചയും ഉച്ചയോടെ മാലിന്യം എത്തിച്ച് കത്തിച്ചിരുന്നു. നാലോടെ ഇതിൽ നിന്ന് തീ സമീപത്തെ മീന്‍പെട്ടികളിലേക്ക് പടരുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.