കടലി​െൻറ മക്കൾക്ക് ആദരവും മെഡിക്കൾ ക്യാമ്പും ഇന്ന്

കഴക്കൂട്ടം: പ്രളയക്കെടുതിയിലകപ്പെട്ട ആയിരക്കണക്കിന് മനുഷ്യരെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ കേരള സർക്കാർ ആയുഷ് വകുപ്പ് ആദരിക്കും. ഇതി​െൻറ ഭാഗമായി വേളി സ​െൻറ് തോമസ് ചർച്ച് ഹാളിൽ ശനിയാഴ്ച രാവിലെ എട്ട് മുതൽ മത്സ്യത്തൊഴിലാളികൾക്ക് മെഗാ മെഡിക്കൽ ക്യാമ്പും ഔഷധ വിതരണവും നടക്കും. ആയുർവേദം, ഹോമിയോപ്പതി, സിദ്ധ തുടങ്ങിയ ചികിത്സ വിഭാഗങ്ങളിൽനിന്ന് 50ഓളം വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ജനറൽ ഒ.പി കൂടാതെ ജീവിതശൈലീ രോഗങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള രോഗങ്ങൾ, തൈറോയ്ഡ്, വന്ധ്യത, ആസ്ത്മ, അലർജി, നേത്രരോഗങ്ങൾ, ചെവി, മൂക്ക്, തൊണ്ട രോഗങ്ങൾ, അസ്ഥിസന്ധി രോഗങ്ങൾ എന്നിങ്ങനെയുള്ള വിവിധ സ്പെഷാലിറ്റി ഒ.പികളും ഉണ്ടാകും. രക്തപരിശോധന, കാഴ്ച പരിശോധന എന്നിവക്കുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്‌. ആദരിക്കൽ ചടങ്ങും മെഗാ മെഡിക്കൽ ക്യാമ്പും രാവിലെ ഒമ്പതിന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതവഹിക്കും. മേയർ വി.കെ. പ്രശാന്ത് മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.