മീറ്റർ വേണമെന്ന്​ പൊലീസ്​; പറ്റില്ലെന്ന്​ ഒാ​േട്ടാഡ്രൈവർമാർ

കരുനാഗപ്പള്ളി: നഗരസഭപരിധിയിലെ ഒാട്ടോകളിൽ മീറ്റർ പ്രവർത്തിപ്പിക്കണമെന്ന് പൊലീസി​െൻറ കർശന നിർദേശം. ഇതിൽ പ്രതിഷേധിച്ച് ഒാട്ടോതൊഴിലാളികൾ ടൗണിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സംയുക്ത ഒാട്ടോതൊഴിലാളി യൂനിയൻ സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പെങ്കടുത്തു. മീറ്റർ പ്രവർത്തിപ്പിച്ചാൽ റിട്ടേൺതുക ലഭിക്കില്ലെന്നും ഇത് നഷ്ടം വരുത്തുമെന്നുമാണ് തൊഴിലാളികൾ പറയുന്നത്. പ്രതിഷേധയോഗം സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ഏരിയ സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എ.എ. അസീസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.