അണക്കെട്ട്​ വിവാദം ദേശീയതലത്തിലേക്ക്​

പൂയംകുട്ടി പദ്ധതിയിൽ പുനരാലോചന വേണമെന്ന് മന്ത്രി ബാലൻ തിരുവനന്തപുരം: പ്രളയത്തിനുകാരണം ഡാം മാനേജ്മ​െൻറിലെ പിഴവാണെന്ന ആരോപണത്തിനിടെ, പൂയംകുട്ടി, ഇരട്ട കല്ലാർ, കുരിയാർകുറ്റി-കാരാപ്പാറ പദ്ധതികൾ പുനരാലോചിക്കണമെന്ന് മന്ത്രി എ.കെ. ബാലൻ. അതേസമയം, പ്രളയവുമായി ബന്ധപ്പെട്ട് േകന്ദ്ര ജല കമീഷൻ റിപ്പോർട്ട് വന്നതോടെ വിഷയം ദേശീയതലത്തിൽ ചർച്ചയാകുകയാണ്. പ്രളയത്തിന് കാരണം അണക്കെട്ടുകൾ ഒന്നിച്ച് തുറന്നതാണെന്ന് സ്ഥാപിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ലേഖനം വ്യാഴാഴ്ച ഒരു ഇഗ്ലീഷ് പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. വൈദ്യുതി, ജലവിഭവ മന്ത്രിമാർ നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലും മന്ത്രി എ.കെ. ബാലൻ എഴുതിയ ലേഖനത്തിലും ജല കമീഷൻ റിപ്പോർട്ടിനെയാണ് പരാമർശിക്കുന്നത്. റിപ്പോർട്ടിൽ ഇടുക്കി, ഇടമലയാർ, കക്കി എന്നീ അണക്കെട്ടുകൾ തുറന്നത് സംബന്ധിച്ച് പറയുന്നുണ്ടെങ്കിലും തമിഴ്നാടി​െൻറ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ ഡാം തുറന്നതിനെ കുറിച്ച് മൗനംപാലിക്കുന്നു. മുല്ലപ്പെരിയാർ തുറന്നതാണ് ഇടുക്കി തുറക്കാനും അതുവഴി പെരിയാറിൽ പ്രളയമുണ്ടാകാനും കാരണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇതിന് തമിഴ്നാട് നൽകിയ മറുപടിയിൽ ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽനിന്ന് തുറന്നുവിട്ട വെള്ളത്തി​െൻറ അളവ് നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാർ തുറന്നതല്ല, ഇടുക്കി തുറക്കാൻ കാരണമെന്നാണ് അവർ വാദിക്കുന്നത്. മുല്ലപ്പെരിയാർ തുറന്നാൽ ആ വെള്ളം ഇടുക്കി അണക്കെട്ടിലാണ് എത്തുന്നത്. അണക്കെട്ടുകൾ തുറന്നത് പ്രളയത്തിന് ചെറിയ തോതിൽ കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലെ കനത്തമഴയെ തുടർന്ന് അണക്കെട്ടുകൾ പലതും പൂർണ ജലവിതാനത്തോടടുത്ത് എത്തിയിരുെന്നന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് ഡാം മാനേജ്മ​െൻറിലെ പിഴവായാണ് ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബർ 30വരെ തെക്ക്-പടിഞ്ഞാറൻ മൺസൂൺ തുടരുമെന്നതിനാൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ നീരൊഴുക്ക് സംഭരിക്കാൻ അണക്കെട്ടുകൾക്ക് കഴിയുമായിരുന്നില്ലെന്ന സൂചന ജല കമീഷൻ റിപ്പോർട്ടിലുണ്ട്. ജൂലൈയിൽ 90 ശതമാനം ഡാമുകളും നിറഞ്ഞിരുെന്നന്ന് സംസ്ഥാന സർക്കാറി​െൻറ അന്തർ സംസ്ഥാന നദീജല സെൽ അംഗം ജെയിംസ് വിൽസൺ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. പമ്പ, അച്ചൻകോവിൽ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ നിന്ന് വെള്ളം കുട്ടനാടിലേക്കാണ് എത്തുന്നത്. ഇൗ നദീതടങ്ങളിൽ പിന്നീട് പെയ്തേക്കാവുന്ന മഴയെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും വ്യക്തം. കേന്ദ്ര ജല കമീഷൻ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ പുതിയ അണക്കെട്ടുകളെ കുറിച്ച് ചിന്തിക്കണമെന്നാണ് മന്ത്രി ബാലൻ പറയുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾ കൂടി പരിഗണിച്ച് പൂയംകുട്ടി അടക്കമുള്ള പദ്ധതികൾക്കുള്ള സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു. എം.ജെ. ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.