തിരുവനന്തപുരം: വേദികൾ നഷ്ടപ്പെട്ട കലാകാരന്മാർ പ്രതീകാത്മകമായി തൂക്കിലേറി, അകമ്പടിക്ക് മാജിക്കും ഗാനമേളയും ഫ്ലോട്ടും താളമേളങ്ങളും. പ്രളയത്തെ തുടർന്ന് ആഘോഷപരിപാടികൾ സർക്കാർ നിർത്തിവെച്ചതോടെ ദുരിതത്തിലായ കലാകാരന്മാരുടെ കൂട്ടായ്മയാണ് തങ്ങളുടെ നിസ്സഹായത ജനസമക്ഷമെത്തിക്കുന്നതിന് സർഗാത്മക പ്രകടനങ്ങളുമായി സെക്രേട്ടറിയറ്റിന് മുന്നിലെത്തിയത്. തങ്ങളുടേത് പ്രതിഷേധമോ സമരമോ അല്ലെന്നും ദയനീയ സാഹചര്യങ്ങളിൽ ജനങ്ങളിലെത്തിക്കൽ മാത്രമാണ് ലക്ഷ്യമെന്നും ആവർത്തിച്ചായിരുന്നു പ്രകടനങ്ങളെല്ലാം. രാവിലെ ഒമ്പതോടെ തന്നെ മേക്കപ്പണിഞ്ഞും സ്റ്റേജുപകരണങ്ങൾ നിരത്തിയും സെക്രേട്ടറിയറ്റിന് മുന്നിൽ കലാകാരന്മാർ സജീവമായിരുന്നു. കൈകാലുകൾ ചങ്ങലക്കിട്ടും പ്ലക്കാർഡേന്തിയും ചിലർ നിലത്തുകിടന്നു. ലൈറ്റുകളും ഉച്ചഭാഷിണിയും മാജിക് ഉപകരണങ്ങളുടെയുമെല്ലാം പശ്ചാത്തലത്തിൽ, മജീഷ്യൻ സാമ്രാജിെൻറ നേതൃത്വത്തിലായിരുന്നു പ്രകടനങ്ങൾ. ഉപജീവനമില്ലാതായ കാലാകാരന്മാരുടെ അവസ്ഥ ആവിഷ്കരിച്ച് തലയിൽ തീകൊളുത്തിയുള്ള വിസ്മയപ്രകടനമായിരുന്നു ആദ്യം. തുടർന്ന് സാമ്രാജ് പ്രതീകാത്മകമായി കഴുമരത്തിലേറി. ആർഭാടങ്ങൾ വേണ്ട, പക്ഷേ കലയെ കൈവിടരുതെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ആവിഷ്കാരങ്ങളെല്ലാം. സമാന്തരമായി തന്നെ ഉത്സവഫ്ലോട്ടുകളും സെക്രേട്ടറിയറ്റിന് മുന്നിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. ആഘോഷങ്ങളെല്ലാം നിർത്തിവെച്ചുള്ള സർക്കാർ തീരുമാനത്തോടെ മറ്റു പൊതു ആഘോഷങ്ങളും ഇല്ലാതായെന്നും ഇതുവഴി ആയിരക്കണക്കിന് കലാകാരന്മാരാണ് കഷ്ടപ്പെടുന്നതെന്നും സാമ്രാജ് പറഞ്ഞു. പ്രളയ മേഖലയിലെ കലാകാരന്മാർക്ക് നിരവധി നാശനഷ്ടങ്ങളുണ്ടായി. പിന്നാലെയാണ് വേദിയില്ലായ്മയുടെ നിസ്സഹായതും. ഇൗ സാഹചര്യം ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയെ കാണും. പ്രളയവേദനയെ മറികടക്കാൻ കലയിലൂടെ സാധിക്കുെമന്നും ദുരിതാശ്വാസ ക്യാമ്പുകളിലെ തങ്ങളുടെ അനുഭവങ്ങൾ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പ്രതീകാത്മക കലാപ്രകടനങ്ങളും കൂട്ടായ്മയും സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്തു. നാടകം, ബാലെ, മിമിക്രി, ഗാനമേള, നാടൻപാട്ട്, മാജിക് മേഖലകളിലെ കലാകാരന്മാർക്ക് പുറമേ ൈലറ്റ് ആൻഡ് സൗണ്ട്സ് തൊഴിലാളികളും ബുക്കിങ് ഏജൻറുമാരുടെ അസോസിയേഷൻ ഭാരവാഹികളും തെരുവ് കലാകാരന്മാരും പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.