തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിൽ പരിസ്ഥിതി സൗഹൃദ നിർമാണത്തിന് മാത്രം അനുമതി നൽകുന്ന നിയമം പരിഗണനയിലെന്ന് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം മേഖലയിലെ കെട്ടിടങ്ങൾക്ക് വൻനാശനഷ്ടമാണുണ്ടായ സാഹചര്യത്തിലാണിത്. പ്രളയം മൂലം ടൂറിസം മേഖലക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. സർക്കാറിന് മാത്രം നേരിട്ട് നൂറുകോടിയുടെ നഷ്ടമുണ്ടായി. വിനോദസഞ്ചാരികൾ ബുക്കിങ് റദ്ദാക്കിയതുമൂലം 500 കോടിയുടെ നഷ്ടവും സംഭവിച്ചു. വിനോദസഞ്ചാരമേഖലയുടെ പുനഃനിർമാണം ലക്ഷ്യമിട്ടുള്ള കർമപദ്ധതി ഡിസംബറിനുള്ളിൽ നടപ്പാക്കുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിവര്‍ഷം ശരാശരി 10 ലക്ഷത്തോളം വിദേശസഞ്ചാരികളും ഒന്നരക്കോടിയോളം ആഭ്യന്തര വിനോദസഞ്ചാരികളും കേരളം സന്ദര്‍ശിക്കാറുണ്ട്. 2017ലെ കണക്ക് പ്രകാരം 34,000 കോടി രൂപയാണ് ടൂറിസത്തില്‍നിന്ന് കേരളത്തിന് ലഭിച്ച മൊത്ത വരുമാനം. പ്രളയാനന്തരം വിനോദസഞ്ചാരരംഗത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കേരളം പ്രളയദുരിതത്തിലാണെന്ന ധാരണയിൽ പലരും യാത്രപദ്ധതി റദ്ദാക്കുന്നുമുണ്ട്. ഇൗ സാഹചര്യം മറികടക്കാന്‍ വളരെ വിപുലമായ പ്രചാരണ പദ്ധതികൾ വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനായി, ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളിലൂടെയും റോഡ് ഷോകളിലൂടെയും പ്രചാരണങ്ങള്‍ നടത്തും. വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം ട്രേഡ് ഫെയറുകളില്‍ കേരളത്തിെൻറ പ്രാതിനിധ്യം ഉറപ്പുവരുത്തും. ഡിജിറ്റല്‍ പ്രചാരണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കാനും ആലോചിക്കുന്നുണ്ട്. ഫാം ടൂറുകളിലൂടെയും ബ്ലോഗ് എക്സ്പ്രസ് പോലുള്ള പരിപാടികളിലൂടെയും കേരള ടൂറിസം ശക്തമായിതന്നെ നിലനില്‍ക്കുന്നുവെന്ന് ലോകത്തെ അറിയിക്കും. സർക്കാർ ആസൂത്രണം ചെയ്യുന്ന കർമപരിപാടിയിൽ പ്രധാനമായും ഉേദ്ദശിക്കുന്നത് തകർന്ന റോഡുകളുടെ പുനർനിർമാണമാണ്. ടൂറിസം സജ്ജമാക്കൽ സർവേ ആരംഭിച്ചിട്ടുണ്ട്. അതിെൻറ റിേപ്പാർട്ട് 15ന് പ്രസിദ്ധീകരിക്കും. കേരള ട്രാവൽമാർട്ട് ഇൗമാസം 27 മുതൽ 30 വരെ നടത്തും. ലണ്ടനിൽ നടക്കുന്ന ട്രേഡ് മാർട്ടിൽ കേരളം സജീവമായി പെങ്കടുക്കും. 2018 ഡിസംബർ മുതൽ 2019 മാർച്ച് വരെ നടക്കുന്ന കൊച്ചി മുസ്രിസ് ബിനാലയിൽ കേരളത്തെ പ്രചരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.