ജല കമീഷനെ കൂട്ടുപിടിക്കുന്നത്​ തിരിച്ചടിയാകും -പി.ടി. തോമസ്​

തിരുവനന്തപുരം: അണക്കെട്ടുകൾ തുറന്നുവിട്ടതല്ല പ്രളയ കാരണമെന്ന് സ്ഥാപിക്കാൻ കേന്ദ്ര ജല കമീഷൻ റിപ്പോർട്ടിനെ കൂട്ടുപിടിക്കുന്നത് ഭാവിയിൽ സംസ്ഥാനത്തിന് ദോഷമാകുമെന്ന് പി.ടി. തോമസ് എം.എൽ.എ. മുല്ലപ്പെരിയാർ കേസിൽ തുടർച്ചയായി കേരളം തോൽക്കാൻ ഇടയായത് കേന്ദ്ര ജല കമീഷൻ നിലപാടുമൂലമാണെന്നും പ്രസ്ക്ലബി​െൻറ 'പ്രളയാനന്തര കേരളം' പരിപാടിയിൽ പെങ്കടുത്ത് അദ്ദേഹം പറഞ്ഞു. പ്രളയം മുന്നിൽകണ്ട് സംസ്ഥാന സർക്കാർ തയാറാക്കിയ കർമപദ്ധതിയും ജൂലൈ 23ന് ചേർന്ന വൈദ്യുതി ബോർഡ് യോഗത്തി​െൻറ മിനിട്സും പുറത്തുവിടണം. ഇടുക്കി 15 ദിവസം മുമ്പ് തുറന്നിരുെന്നങ്കിൽ ഇത്ര നാശനഷ്ടം സംഭവിക്കുമായിരുന്നില്ല. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ ഭാവിയിൽ എന്തൊക്കെ മുൻകരുതൽ സ്വീകരിക്കണമെന്നത് സംബന്ധിച്ച് ധാരണയുണ്ടാകും. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിലടക്കം എകാധിപത്യ ശൈലിയാണ് സർക്കാർ സ്വീകരിക്കുന്നത്. പാട്ടക്കരാർ കുടിശ്ശിക ഇനത്തിലും നികുതി ഇനങ്ങളിലും ആയിക്കണക്കിന് കോടി രൂപ പിരിച്ചെടുക്കാനുണ്ട്. സർക്കാറിന് കിട്ടാനുള്ള തുക പിരിച്ചെടുക്കുകയാണ് ആദ്യം വേണ്ടത്. തണ്ണീത്തട-നെൽവയൽ സംരക്ഷണനിയമം പൊളിച്ചെഴുതണം. ഗാഡ്ഗിൽ റിപ്പോർട്ട് വിലയിരുത്തി വേണം പ്രളയാനന്തര കേരളം സൃഷ്ടിക്കാനെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.