പിന്മാറ്റം വെറും പ്രഖ്യാപനം, താരസാന്നിധ്യം ആഘോഷമാക്കി 'കൊക്കൂണ്‍' പ്രചാരണം

തിരുവനന്തപുരം: പിന്മാറ്റം പ്രഖ്യാപനത്തിലൊതുങ്ങി, കേരള പൊലീസ് 'മുഖ്യ സംഘാടകരായി'തന്നെ സൈബര്‍ സുരക്ഷയെപ്പറ്റിയുള്ള രാജ്യാന്തര സെമിനാറായ 'കൊക്കൂണ്‍ 2018' ​െൻറ പ്രചാരണത്തിന് തലസ്ഥാനത്ത് ആഘോഷത്തുടക്കം. പ്രളയദുരന്തത്തെ തുടർന്ന് 'മുണ്ടുമുറുക്കി' സഹകരിക്കണമെന്ന് സർക്കാർ ആഹ്വാനം ചെയ്യവെയാണ് കേരള പൊലീസി​െൻറ മുഖ്യകാർമികത്വത്തിൽ 'മാമാങ്കം'. പരിപാടിയെക്കുറിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് മുഖ്യസംഘാടക സ്ഥാനത്തുനിന്ന് പൊലീസ് പിന്മാറുെന്നന്നും ഇതിന് നീക്കി െവച്ച 20ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്നും െഎ.ജി. മനോജ് എബ്രഹാം അറിയിച്ചിരുന്നു. എന്നാൽ, ബുധനാഴ്ച പ്രചാരണ പരിപാടിയിലും മുഖ്യസംഘാടകരുടെ വേഷം പൊലീസിനായിരുന്നു. ആർഭാടമായാണ് പ്രചാരണ പരിപാടി ആരംഭിച്ചതും. ടെക്‌നോപാർക്ക് ട്രാവന്‍കൂര്‍ ഹാളിൽ നടന്ന കര്‍ട്ടന്‍ റൈസര്‍ പരിപാടിയിൽ ടെക്കികളെയുൾെപ്പടെ ആവേശത്തിലാക്കി നടൻ പൃഥ്വിരാജാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. പേഴ്സണൽ സെക്യൂരിറ്റിക്ക് പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചതായി അദ്ദേഹം പറഞ്ഞു. നമ്മുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ വില പിടിപ്പുള്ള പല കാര്യങ്ങളും മൊബൈലിൽ സൂക്ഷിക്കപ്പെടുന്നുണ്ട്. അത് ഏത് നിമിഷവും സൈബർ തട്ടിപ്പുകൾക്ക് വഴിവെക്കാമെന്നും പൃഥ്വിരാജ് പറഞ്ഞു. സംഘാടകരുടെ മുഖ്യവേഷത്തിൽ പൊലീസിലെ ഉന്നതർതന്നെയായിരുന്നു. സൈബർ തട്ടിപ്പ് തരണം ചെയ്യുന്നതിന് ഇത്തരം സമ്മേളനങ്ങളാണ് സംസ്ഥാനത്തി​െൻറ സൈബർ സുരക്ഷയുടെ നട്ടെല്ല് എന്ന് സ്വാഗതം പറഞ്ഞ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. ഡി.ഐ.ജി ഷെഫിൻ അഹമ്മദ്, സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ്, ടെക്നോപാർക്ക് സി.ഇ.ഒ ഋഷികേശൻ നായർ, ജി.ടെക് ചെയർമാൻ അലക്സാണ്ടർ വർഗീസ് എന്നിവര്‍ പങ്കെടുത്തു. സൈബര്‍ സുരക്ഷയെ പറ്റിയുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യന്തര സമ്മേളനമായ 'കൊക്കൂണ്‍' ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ കൊച്ചിയിലാണ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.