അധിക നികുതി വേണ്ടെന്നുവെക്കണം -കെ.എം. മാണി

തിരുവനന്തപുരം: അധികമായി കിട്ടുന്ന ഇന്ധന നികുതി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ വേണ്ടെന്നുവെക്കണമെന്ന് മുന്‍മന്ത്രി കെ.എം. മാണി. മൂന്ന്‍ സാമ്പത്തിക വര്‍ഷമായി 1062 കോടി രൂപ കേരളത്തിന് റോഡ് ഫണ്ടില്‍നിന്ന് ലഭിക്കുന്നു. പെട്രോളിന് ചുമത്തുന്ന നികുതിയുടെ സിംഹഭാഗവും സംസ്ഥാനങ്ങള്‍ക്കാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പെട്രോളിനും പെട്രോള്‍ ഉൽപന്നങ്ങള്‍ക്കും ചുമത്തുന്ന അധിക നികുതി വേണ്ടെന്നുെവച്ചാല്‍ തന്നെ ജനങ്ങള്‍ക്ക്‌ ലിറ്ററിന് ഏഴു രൂപയുടെ ആശ്വാസം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.