വെളിയം: ജില്ലയുടെ . വെളിയം, കരീപ്ര, ഉമ്മന്നൂർ, വെളിനല്ലൂർ, പൂയപ്പള്ളി പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിൽ കിണറുകളിലെ ജലനിരപ്പ് കുറയുകയും തോടുകളിലെ ജലം മലിനമാകുന്ന രീതി ഉടലെടുക്കുകയും ചെയ്തിരിക്കുകയാണ്. കരീപ്ര, പൂയപ്പള്ളി എന്നിവിടങ്ങളിൽ ഹെക്ടർ കണക്കിന് നെല്ല്, പച്ചക്കറികൾ എന്നിവ കരിഞ്ഞുണങ്ങിത്തുടങ്ങി. പ്രളയകാലത്തുണ്ടായ നഷ്ടത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ വരൾച്ച പ്രതിഭാസം കൂടി കർഷകർ അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്. ഇതിനിടെ മേഖലകളിൽ കുടിവെള്ള മാഫിയകളും പിടിമുറുക്കുന്നുണ്ട്. ആരോഗ്യ വകുപ്പിെൻറ രേഖകളോ അനുമതിയോ ഇല്ലാതെയാണ് കുടിവെള്ളം എത്തിക്കുന്നത്. ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ എത്തുന്ന ജലം പരിശോധിക്കാൻ അതത് പഞ്ചായത്തുകളിലെ ആരോഗ്യ വകുപ്പ് അധികൃതർ അനാസ്ഥ കാണിക്കുെന്നന്ന ആരോപണവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.