ദുരിതാശ്വാസനിധി: സ്​കൂൾ കുട്ടികളുടെ സംഭാവന 13 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്കൂൾ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒന്നുമുതൽ 12വരെ ക്ലാസുകളുള്ള സ്കൂളുകളിലെ കുട്ടികളിൽനിന്ന് ശേഖരിച്ച തുക കൈറ്റി​െൻറ 'സമ്പൂർണ' പോർട്ടലിൽ വൈകീട്ട് ആറു വരെ രേഖപ്പെടുത്തിയ കണക്കാണിത്. കണക്ക് രേഖപ്പെടുത്തിയ 12,855 സ്കൂളുകളിൽ 212 സ്കൂളുകൾ (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ.) ഒഴികെ മുഴുവനും സംസ്ഥാന സിലബസിൽനിന്നുള്ള സ്കൂളുകളാണ്. ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയത് (10.05 ലക്ഷം) കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് ആണ്. ജില്ല മലപ്പുറവും-(2.1 കോടി). പല സ്കൂളുകളും തുക അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ ശേഖരിച്ച കൃത്യമായ കണക്ക് നാളെ മാത്രമേ ലഭ്യമാകൂ. തുക അടയ്ക്കുന്ന സമയത്ത് ചില എസ്.ബി.ഐ ശാഖകളിൽനിന്ന് സാങ്കേതിക അസൗകര്യങ്ങൾ കാരണം ശേഖരിച്ച സർവിസ് ചാർജ് ദുരിതാശ്വാസ ഫണ്ടിൽ തന്നെ നിക്ഷേപിക്കുമെന്ന് എസ്.ബി.ഐ അധികൃതർ അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.