മത്സ്യബന്ധനത്തിനിടെ യുവാവിനെ കടലിൽ കാണാതായി

പാറശ്ശാല: മത്സ്യബന്ധനത്തിനിടെ കടലിൽ യുവാവിനെ കാണാതായി. പൊഴിയൂർ, പരുത്തിയൂർ പള്ളിവിളാകം വീട്ടിൽ റോബി(38)നെയാണ് കാണാതായത്. മീൻ പിടിച്ച് മടങ്ങവേ മറ്റൊരു വള്ളത്തിലേക്ക് മാറിക്കയറവെയാണ് കടലിൽ കാണാതായത്. കൂടെപ്പോയവർ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിെല്ലന്ന് സഹപ്രവർത്തകർ പറഞ്ഞു. തുടർന്ന് പൊഴിയൂർ പൊലീസിനെ വിവരമറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.