തിരുവനന്തപുരം: വേണ്ടവിധം ഷെഡ്യൂൾ ക്രമീകരിക്കാതെ യാത്രക്കാർക്കിടയിൽ കൃത്രിമ ബസ് ക്ഷാമം സൃഷ്ടിച്ച് . ബസില്ലെ ന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മിക്ക ഡിപ്പോകളിലും ബസുകൾ ശരിയായ രീതിയിൽ വിന്യസിക്കുന്നില്ലെന്ന് കണ്ടെത്തിയത്. സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തിയതിനു പിന്നാലെ യാത്രക്കാർ ഏറെയുള്ള സമയങ്ങളിൽ സർവിസ് നടത്താനും താരതേമ്യന യാത്രക്കാർ കുറവുള്ള ഉച്ച നേരങ്ങളിൽ സർവിസ് ചുരുക്കാനും നിർദേശം നൽകിയിരുന്നു. ഇതിെൻറ മറവിലാണ് സർവിസുകൾ അശാസ്ത്രീയമായി ക്രമീകരിച്ച് കൃത്രിമ ക്ഷാമം സൃഷ്ടിച്ചത്. പല പ്രധാന റൂട്ടുകളിലും യാത്രക്കാരുള്ള സമയത്ത് ബസുകള്‍ പിന്‍വലിക്കുകയാണ്. ഇത് പരിഹരിക്കാന്‍ കര്‍ശനനിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തോട് ഡ്രൈവര്‍ കണ്ടക്ടര്‍ വിഭാഗം ജീവനക്കാരില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഭരണ പ്രതിപക്ഷ സംഘടനകള്‍ ഒരുമിച്ച് മാനേജ്മെൻറിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കിടയിലുള്ള അസംതൃപ്തി മുതലെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സിംഗിള്‍ ഡ്യൂട്ടിയിലേക്ക് മാറുമ്പോള്‍ മറ്റു സ്ഥാപനങ്ങളിലേതുപോലെ ആഴ്ചയില്‍ ആറു ദിവസം ജോലിക്ക് എത്തേണ്ടിവരും. ഡബിള്‍ ഡ്യൂട്ടി സംവിധാനത്തില്‍ ഒരു ദിവസം ജോലി ചെയ്താല്‍ അടുത്ത ദിവസം അവധി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.