കൊല്ലം: പ്രളയക്കെടുതിയിൽ കടകൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയദുരിതത്തിൽ ഉപജീവനമാർഗങ്ങൾ നഷ്ടപ്പെട്ട വ്യാപാരികളുടെ കണക്കെടുക്കുകയോ നഷ്ടം നിശ്ചയിക്കുകയോ ചെയ്യാത്തതിൽ യോഗം പ്രതിഷേധിച്ചു. പ്രളയദുരിതത്തിൽപെട്ട ജില്ലകളിലെ വ്യാപാരികളെ സഹായിക്കുന്നതിന് ഏകോപനസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വ്യാപാരികളിൽനിന്ന് ഇൗമാസം 12, 13, 14 തീയതികളിൽ ദുരിതാശ്വാസ ധനശേഖരണം നടത്തും. ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.