തിരുവനന്തപുരം: മകനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ഇന്ന് വിധിക്കും. മകൻ രാജേഷ്കുമാറിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലാണ് പിതാവ് മുക്കാലാപാട്ട് വീട്ടിൽ ഭുവനചന്ദ്രൻ നായരെ (60) തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി പി.എൻ. സീത കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2016 ഫെബ്രുവരി 23നാണ് സംഭവം. ആറ്റുകാൽ പൊങ്കാല കഴിഞ്ഞ ദിവസം വൈകുന്നേരം ഭുവനചന്ദ്രൻനായർ ഭാര്യ ശാന്തകുമാരിയും മകൻ രാജേഷ്കുമാറും താമസിച്ചിരുന്ന വീട്ടിലെത്തി രാജേഷ് കുമാറുമായി വാക്കുതർക്കമുണ്ടായി. രാത്രി 11ന് മദ്യപിെച്ചത്തിയ ഭുവനചന്ദ്രൻ നായർ രാജേഷ് കുമാർ കിടന്നുറങ്ങുകയായിരുന്ന മുറിയുടെ ജനാലയിലൂടെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ശരീരം മുഴുവൻ പൊള്ളലേറ്റ രാജേഷ് കുമാറിനെ മാതാവും അയൽവാസിയും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളെയാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്. പ്രതിയുടെ ഭാര്യ ശാന്തകുമാരി, മക്കളായ രേഖ, ലേഖ, മരുമകൻ സന്തോഷ് കുമാർ എന്നിവർ ഉൾെപ്പടെ 23 സാക്ഷികളും 22 രേഖകളും ഏഴ് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ പരിഗണിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.