തിരുവനന്തപുരം: നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നൽകിയാലും പൂർത്തിയായ മോപ് -അപ് കൗൺസലിങ് റദ്ദാക്കില്ലെന്ന് പ്രവേശന പരീക്ഷ കമീഷണർ. പ്രവേശനം കോടതി സ്റ്റേ ചെയ്ത നാല് കോളജുകൾക്ക് അനുകൂല വിധി ലഭിച്ചാൽ മോപ് -അപ് കൗൺസലിങ് റദ്ദാക്കി വീണ്ടും പ്രവേശന നടപടി വേണ്ടിവരുമെന്ന വാർത്ത കമീഷണർ നിഷേധിച്ചു. ഹൈകോടതി വിധി പ്രകാരം അംഗീകാരം നേടിയ നാല് കോളജുകളിലേക്ക് നാല്, അഞ്ച് തീയതികളിൽ നടന്ന കൗൺസലിങ്ങിൽ നടത്തിയ അലോട്ട്മെൻറ് സുപ്രീംകോടതി വിധി പ്രകാരം നിലനിൽക്കാത്ത സാഹചര്യത്തിലാണ് എട്ട്, ഒമ്പത് തീയതികളിൽ കൗൺസലിങ് നടന്നത്. പ്രസ്തുത കൗൺസലിങ്ങിൽ ലഭിച്ച അലോട്ട്മെൻറ് പ്രകാരം നേടിയ പ്രവേശനം നിലനിൽക്കും. പ്രവേശന നടപടി അവസാനിപ്പിച്ച 10ന് നിലവിലില്ലാത്ത സീറ്റുകളിലേക്ക് നാല്, അഞ്ച് തീയതികളിൽ നടത്തിയ അലോട്ട്മെൻറുകൾ നിലനിൽക്കാത്ത സാഹചര്യത്തിൽ നാല് കോളജുകളെ സംബന്ധിച്ച് സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചശേഷം ആവശ്യമെങ്കിൽ സ്പോട്ട് അഡ്മിഷൻ നടത്തും. മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ ആദ്യ രണ്ട് റൗണ്ട് അലോട്ട്മെൻറുകൾക്കുശേഷം ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനം േനടിയ ചില വിദ്യാർഥികൾക്ക് സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ നടന്ന മോപ്-അപ് കൗൺസലിങ്ങിൽ പുതിയ അലോട്ട്മെൻറ് നൽകുകയും പ്രവേശനം നേടുകയും ചെയ്തിരുന്നു. എന്നാൽ, എട്ട്, ഒമ്പത് തീയതികളിൽ നടന്ന പുനഃക്രമീകരിച്ച കൗൺസലിങ്ങിൽ പ്രസ്തുത അലോട്ട്മെൻറ് നഷ്ടമായിട്ടുണ്ടെങ്കിൽ അവർക്ക് ആദ്യം ലഭിച്ച ബി.ഡി.എസ് കോഴ്സിലെ അഡ്മിഷൻ നിലനിർത്തുന്നതായി അറിയിച്ചിരുന്നു. അപ്രകാരം ബി.ഡി.എസ് കോഴ്സുകളിലേക്ക് തിരികെ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ 13ന് വൈകുന്നേരം അഞ്ചിന് മുമ്പായി അതാത് ഡെൻഡൽ കോളജുകളിൽ തിരികെ പ്രവേശനം നേടേണ്ടതാണ്. കൂടാതെ, സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ നടന്ന കൗൺസലിങ്ങിൽ പുതുതായി ഉൾപ്പെടുത്തിയ നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയതും എട്ട്, ഒമ്പത് തീയതികളിലെ കൗൺസലിങ്ങിൽ അലോട്ട്മെൻറ് ലഭിക്കാത്തതുമായ വിദ്യാർഥികൾക്കും നേരത്തേ ബി.ഡി.എസ് കോഴ്സിൽ അഡ്മിഷൻ ഉണ്ടായിരുന്നെങ്കിൽ അത് നിലനിർത്തിയിട്ടുണ്ട്. അത്തരം വിദ്യാർഥികൾക്കും അവർ ആഗ്രഹിക്കുന്നപക്ഷം 13ന് വൈകുന്നേരം അഞ്ചിനകം നേരത്തേയുണ്ടായിരുന്ന ബി.ഡി.എസ് കോഴ്സിൽ തിരികെ പ്രവേശനം നേടാം. അപ്രകാരം ബി.ഡി.എസ് േകാഴ്സുകളിൽ 13ന് വൈകുന്നേരം അഞ്ചിന് മുമ്പ് അതത് കോളജുകളിൽ ഹാജരായി പ്രവേശനം നേടാത്തവർക്ക് ബി.ഡി.എസ് കോഴ്സിൽ നിലനിർത്തിയ അഡ്മിഷൻ റദ്ദാക്കുന്നതും അപ്രകാരം വരുന്ന ഒഴിവുകൾ പുതുക്കിയ കൗൺസലിങ്ങിലൂടെ 14ന് നികത്തുന്നതുമായിരിക്കുമെന്നും പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.