സംസ്ഥാനത്ത്​ ഭരണപ്രതിസന്ധി -ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സക്കു പോയശേഷം രണ്ടാമത്തെ ആഴ്ചയും മന്ത്രിസഭയോഗം ചേരാനാകാതെവന്നതോടെ സംസ്ഥാനത്ത് ഭരണപ്രതിസന്ധി സൃഷ്ടിക്കപ്പെെട്ടന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറാതെ വന്നതിനാൽ മന്ത്രിസഭയുടെ മിനിറ്റ്സിൽ ആര് ഒപ്പിടുമെന്ന നിയമപ്രശ്നം ഉയരുന്നുണ്ട്. മന്ത്രി ഇ.പി. ജയരാജ​െൻറ അധ്യക്ഷതയിൽ മന്ത്രിസഭയോഗം ചേരുന്നതിനോട് മുതിർന്ന മന്ത്രിമാർക്ക് എതിർപ്പുണ്ടെന്നും പറഞ്ഞു. മന്ത്രിസഭയോഗത്തില്‍ അധ്യക്ഷതവഹിക്കാനുള്ള ചുമതല മാത്രമാണ് ഇ.പി. ജയരാജന്. അതുകൊണ്ട് യോഗ തീരുമാനങ്ങളുടെ മിനിറ്റ്സില്‍ ഒപ്പിടാന്‍ അദ്ദേഹത്തിന് കഴിയുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. മുഖ്യമന്ത്രിയുടെ പകരം ചുമതല നിയമപ്രകാരം നല്‍കിയാലേ അതിനു കഴിയൂവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അല്ലാത്തപക്ഷം മന്ത്രിസഭയോഗ തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യംചെയ്യപ്പെടും. അത് ഒഴിവാക്കാനാണ് മന്ത്രിസഭയോഗം ചേരാത്തത്. തമിഴ്‌നാട്ടില്‍ ജയലളിത ചികിത്സയിലായിരുന്നപ്പോള്‍ ചെയ്തതാണ് ഇവിടെയും മുഖ്യമന്ത്രി ചെയ്യുന്നത്. ഇത് തമിഴ്‌നാടല്ല, കേരളമാണെന്ന് ഓര്‍ക്കണം. കേരളം ദുരന്തത്തില്‍പ്പെട്ടിരിക്കുമ്പോള്‍ മന്ത്രിസഭ എടുക്കേണ്ട തീരുമാനം മന്ത്രിസഭതന്നെ എടുക്കണം. മന്ത്രിസഭ ഉപസമിതി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കില്ല. ദുരിതാശ്വസപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂർണ പരാജയമാണ്. മന്ത്രിക്കും രാജ്യസഭാംഗത്തിനുമെതിരെ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ പൊതുവേദിയിൽ ആക്ഷേപിച്ചിട്ടും ആരും ചോദിക്കാനില്ല. നെൽകൃഷി വർഷം ആചരിച്ച സർക്കാറി​െൻറ നയത്തെയാണ് ഉദ്യോഗസ്ഥൻ ചോദ്യംചെയ്തത്. 10,000 രൂപ ഇതുവരെ പലര്‍ക്കും ലഭിച്ചിട്ടില്ല. അനര്‍ഹര്‍ പട്ടികയില്‍ കടന്നുകൂടുന്നുണ്ട്. മന്ത്രിമാര്‍ക്ക് പണം പിരിക്കാനല്ലാതെ കൊടുക്കാന്‍ താല്‍പര്യമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മറ്റു പലകാര്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നതുകൊണ്ടാണ് പ്രത്യേക അക്കൗണ്ട് വേണമെന്ന് പറയുന്നത്. അത്തരത്തില്‍ ഒരു ഉത്തരവ് ആദ്യം ഇറക്കിയിട്ട് പിന്നീട് പിന്‍വലിച്ചതിൽ ദുരൂഹതയുണ്ട്. സര്‍ക്കാറി​െൻറ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗമായി ഇതു മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.