തിരുവനന്തപുരം: നവകേരളം ആത്മഹത്യയുടെ നാടായി മാറുമെന്ന് കെ. മുരളീധരൻ എം.എൽ.എ. കശുവണ്ടിമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉടമകളും തൊഴിലാളികളും സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശുവണ്ടി വ്യവസായം ഇന്ന് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതു മനസ്സിലാക്കാനും പരിഹരിക്കാനും മന്ത്രിക്ക് കഴിഞ്ഞില്ല. കശുവണ്ടി ഫാക്ടറികളെല്ലാം തുറക്കുമെന്ന് വാഗ്ദാനം നൽകിയാണ് എൽ.ഡി.എഫ് കൊല്ലത്തെ 11 സീറ്റിലും വിജയം കൊയ്തത്. എന്നാൽ, അധികാരത്തിലെത്തിയ ആദ്യത്തെ ഓണത്തിന് പോലും കമ്പനികൾ തുറന്നില്ല. ബാങ്കുകൾ ജപ്തിയിലേക്ക് കടക്കുമ്പോൾ മുതലാളിമാരും തൊഴിലാളികളും ആത്മഹത്യയിലേക്ക് നീങ്ങേണ്ടിവരും. ഇതിനു പരിഹാരമായി സംസ്ഥാന സർക്കാർ ഗാരൻറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കശുവണ്ടി മുതലാളിമാർക്ക് മുന്നിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗമില്ലെന്ന് സമരസമിതി കൺവീനർ വി. രാജേഷ് പറഞ്ഞു. പ്രസിഡൻറ് നിസാമുദ്ദീൻ അധ്യക്ഷതവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, നാരായണപിള്ള, നിസാർ, തൊഴിലാളികളായ കായംകുളം ബേബി, രാജമ്മ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.