തിരുവനന്തപുരം: വനത്തിെൻറയും പരിസ്ഥിതിയുടെയും സംരക്ഷണത്തിൽ മനുഷ്യൻ കൂടുതൽ ജാഗ്രത പാലിക്കണമെന്ന ഓർമപ്പെടുത്തലാണ് പ്രളയക്കെടുതികൾ നൽകുന്നതെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃകപരമായ നേതൃത്വം വഹിച്ച വനം ഉദ്യോഗസ്ഥരെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വനം-വന്യജീവി സംരക്ഷണം മാത്രമല്ല, വനപാലകരുടെ ചുമതലയെന്ന് തെളിയിക്കുന്നതായിരുന്നു രക്ഷാപ്രവർത്തനങ്ങളിൽ കാഴ്ചെവച്ച സേവനം. കുട്ടവഞ്ചികൾ, ബോട്ടുകൾ, വാഹനങ്ങൾ, രക്ഷാ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് 8500ലധികം ആളുകളെയാണ് വനമേഖലകളിൽ രക്ഷപ്പെടുത്തിയത്. 39ഓളം ദുരിതാശ്വാസ ക്യാമ്പുകൾ വകുപ്പ് നേരിട്ട് സജ്ജീകരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. വനം ആസ്ഥാനത്തെ വനശ്രീ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 15 ഉയർന്ന വകുപ്പുദ്യോഗസ്ഥരെയാണ് ആദരിച്ചത്. വകുപ്പ് മേധാവി പി.കെ. കേശവൻ സ്വാഗതം പറഞ്ഞു. പി.സി.സി.എഫുമാരായ എ.കെ. ധർണി, കെ.എ. മുഹമ്മദ് നൗഷാദ്, ബെന്നിച്ചൻ തോമസ്, അഡീ. പി.സി.സി.എഫ്. അമിത് മല്ലിക് എന്നിവർ പെങ്കടുത്തു. എ.സി.എഫ് ശിവപ്രസാദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.