തിരുവനന്തപുരം: അനുഭവമാണ് ഏറ്റവും വലിയ അധ്യാപകൻ എന്ന പാഠം ഉൾക്കൊണ്ട് പ്രളയാനന്തര കേരള വികസനത്തിന് രൂപം നൽകണമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നാം പ്രകൃതിയോട് എത്ര അടുത്ത് നിൽക്കുന്നെന്ന് സൂചന നൽകുന്നതാണ് ഇൗ പ്രളയ അനുഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച 'പ്രളയാനന്തര കേരളം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു കാനം. ഒാരോ മേഖലയിലും ആവശ്യമായ പ്രത്യേക പാക്കേജ് അനുവദിക്കണം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാട്ടിയ ഒരുമയും െഎക്യവും പുനര്‍നിർമാണ പ്രവര്‍ത്തനങ്ങളിലും വേണം. ഈഗോ ക്ലാഷുകൾ മാറ്റിവെച്ച് ഒരുമയോടുകൂടി പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികൾ മുന്നോട്ടുവരണം. കേരളത്തിെൻറ നഷ്ടം രാഷ്ട്രത്തിെൻറ നഷ്ടമായി കണക്കാക്കണം. സർക്കാർ എല്ലാ വിദഗ്ധരുടെയും സാധാരണ ജനങ്ങളുടെയും അഭിപ്രായം സ്വരൂപിച്ച് വികസന രൂപരേഖ തയാറാക്കണം. പരിസ്ഥിതി വിഷയത്തിൽ പ്രത്യേക നിയമസഭ സമ്മേളനത്തിൽ വ്യത്യസ്ത അഭിപ്രായം പറഞ്ഞ സി.പി.എം എം.എൽ.എമാരുടേത് സി.പി.എമ്മിെൻറയും എൽ.ഡി.എഫിെൻറയും അഭിപ്രായമാണെന്ന് വിശ്വസിക്കുന്നില്ല. മാധവ് ഗാഡ്ഗിലിെൻറ നിഗമനം തെറ്റാണെന്ന് ഇടതുപക്ഷം പറഞ്ഞിട്ടില്ല. ജനവാസമേഖലയെ ഒഴിവാക്കണമെന്ന നിലപാടിൽ മാറ്റവും വരുത്തിയിട്ടില്ല. കൃഷി മന്ത്രിയെ അപഹസിച്ചതിന് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടുണ്ട്. ഇതിന് സർക്കാർതലത്തിൽ പരിഹാരം കാണും. പി.എച്ച്. കുര്യനെക്കുറിച്ച് സി.പി.െഎക്ക് പരാതിയില്ല. ഭരണതലത്തിലെ പ്രശ്നത്തെ രാഷ്ട്രീയ പ്രശ്നമായി എടുക്കണ്ട. കെ.പി.എം.ജിലെ കൺസൾട്ടൻസി ആക്കാനുള്ള തീരുമാനം എൽ.ഡി.എഫിേൻറതല്ലെന്നും കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.