അറ്റകുറ്റപ്പണിക്കിടെ പാളത്തിൽ തട്ടി ട്രെയിനി​െൻറ ബോഗികൾക്ക്​​ കേടുപാട്

പാറശ്ശാല: അറ്റകുറ്റപ്പണിയുടെ ഭാഗമായി നീക്കിയ പാളത്തിൽ തട്ടി ട്രെയിനിന് കേടുപാട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് നാഗർകോവിലിൽനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിൻ ഇടിച്ചക്കപ്ലാമൂടിന് സമീപം െവച്ച് പാളത്തിൽ തട്ടിയത്. പുതിയ പാളം ഉറപ്പിച്ചശേഷം പഴയത് ട്രാക്കിന് സമീപം ഇട്ടിരുന്നു. ട്രെയിൻ എത്തിയപ്പോൾ ഇത് മാറ്റാൻ കഴിഞ്ഞില്ല. ട്രെയിൻ പഴയ പാളത്തിൽ തട്ടി വലിയ ശബ്ദത്തോടെയാണ് കടന്നുപോയത്. ശബ്ദം കേട്ട് യാത്രക്കാരിൽ പലരും നിലവിളിക്കുകയും ചെയ്തു. തുടർന്ന് ട്രെയിൻ ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തി പരിശോധിച്ചപ്പോഴാണ് 11 ബോഗികളുടെ അടിഭാഗം പാളം തട്ടി േകടുവന്നതായി കണ്ടെത്തിയത്. വിവരം റെയിൽവേ പൊലീസിനും തിരുവനന്തപുരം ഡിവിഷൻ ഓഫിസിലും അധികൃതർ അറിയിച്ചു. റെയിൽവേ പൊലീസും ഡിവിഷൻ ഓഫിസിൽനിന്ന് റെയിൽവേ ജീവനക്കാരും സ്ഥലെത്തത്തി പരിശോധന നടത്തി. അപകടമുണ്ടാക്കുംവിധം അശ്രദ്ധമായി പാളത്തി​െൻറ അറ്റകുറ്റപ്പണി നടത്തിയതിന് ഉത്തരവാദപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് ഡിവിഷനൽ റെയിൽവേ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.