തിരുവനന്തപുരം: പ്രളയദുരന്തത്തിനിരയായവര്‍ക്ക് സഹകരണവകുപ്പ് നിർമിച്ചുനല്‍കുന്ന വീട് ഗുണഭോക്താക്കളുടെ താല്‍പര്യം മനസ്സിലാക്കിയാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പദ്ധതിയുടെ ഭാഗമായി സാങ്കേതിക സാമൂഹിക വിദഗ്ധരുടെ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭവനനിർമാണ മേഖലയിലെ സംഘടനകളായ ഹാബിറ്റാറ്റ്, കോസ്റ്റ്ഫോർഡ് എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ, എൻജിനീയറിങ് വിദ്യാർഥികൾ, അധ്യാപകർ എന്നിവരടക്കം 115 പേർ ശിൽപശാലയിൽ പങ്കെടുത്തു. 'കില'യുമായി സഹകരിച്ചായിരുന്നു ശിൽപശാല. ദുരന്തബാധിതപ്രദേശങ്ങളിൽ നിർമിക്കാനാകുന്ന വീടുകളുടെ മാതൃകകളുടെ അവതരണവും നടന്നു. അവതരിപ്പിച്ച മാതൃക വിലയിരുത്തി ഓരോ ജില്ലയിൽനിന്നുള്ള ഉപഭോക്താക്കളെ ഉൾപ്പെടുത്തിയുള്ള യോഗത്തിന് ശേഷമായിരിക്കും അടുത്ത ഘട്ടം. യോഗത്തിൽ ഈരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണസംഘം പ്രസിഡൻറ് രമേശൻ പാലേരി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.