കെ.എസ്​.ആർ.ടി.സി: ശബരിമല തീർഥാടനത്തിന്​ ഇലക്​ട്രിക്​ ബസുകൾ വേണ്ടെന്ന്​ സർക്കാർ

തിരുവനന്തപുരം: ശബരിമല തീർഥാടനകാലത്ത് ഇലക്ട്രിക് ബസ് വാടകക്കെടുക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ ആവശ്യം സർക്കാർ നിരസിച്ചു. വാടകക്കരാർ അടിസ്ഥാനത്തിലെടുത്ത സ്കാനിയ സർവിസുകൾ നഷ്ടത്തിലോടുന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച സര്‍ക്കാര്‍ നയം രൂപവത്കരിക്കാത്തതിനാല്‍ തൽക്കാലം ബസ് വാടകക്കെടുക്കേണ്ടതില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ ശിപാര്‍ശ ധനമന്ത്രിയും ധനവകുപ്പ് സെക്രട്ടറിയും നേരത്തേ നിരസിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി നല്‍കിയ പദ്ധതി ലാഭകരമല്ലെന്ന സൂചനയാണ് ധനവകുപ്പിനുള്ളത്. ധനവകുപ്പി​െൻറ നിലപാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. എന്നാൽ, തൽക്കാലം ഇലക്ട്രിക് ബസ് വാടകക്കെടുക്കേെണ്ടന്ന നിര്‍ദേശമാണ് മുഖ്യമന്ത്രിയും നല്‍കിയതെന്നാണ് വിവരം. ചൈനീസ് കമ്പനിയായ ബി.വൈ.ഡിയുടെ ഇലക്ട്രിക് ബസി​െൻറ പരീക്ഷണ ഓട്ടം കെ.എസ്.ആര്‍.ടി.സി പൂര്‍ത്തീകരിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് പദ്ധതി സമര്‍പ്പിച്ചത്. ബസ് വാടകക്കെടുക്കണമെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡി​െൻറയും സര്‍ക്കാറി​െൻറയും അനുമതി ആവശ്യമാണ്. നയപരമായ കാര്യമായതിനാല്‍ ഭരണസമിതി പദ്ധതി സര്‍ക്കാറി​െൻറ പരിഗണനക്ക് അയക്കുകയായിരുന്നു. മൂന്നാറിലേക്കും ഇലക്ട്രിക് ബസ് ശിപാര്‍ശ ചെയ്തിരുന്നു. പത്ത് ബസുകളാണ് ആദ്യഘട്ടത്തില്‍ ഓടിക്കാന്‍ പദ്ധതിയിട്ടത്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കുന്നതി​െൻറ ഭാഗമായാണ് ഇലക്ട്രിക് ബസുകള്‍ പരിഗണിച്ചത്. ശബരിമല തീർഥാടനകാലത്ത് 250 ബസുകള്‍ വേണ്ടിവരും. നിലവിെല സാമ്പത്തിക പ്രതിസന്ധിയിൽ ബസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വാടകക്കെടുക്കമാത്രമാണ് മാർഗമെന്നാണ് മാനേജ്മ​െൻറ് നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.