പൂവച്ചല്‍, ആലമുക്ക് പ്രദേശത്ത് മോഷണം

കാട്ടാക്കട: പൂവച്ചൽ പേഴുംമൂട് കുഴിയംകോണത്ത് ബൈപ്പന്നൂർ ഷാഫിയുടെ വീട്ടിലാണ് തിങ്കളാഴ്ച രാത്രിയിൽ മോഷണം നടന്നത്. വീട്ടുകാർ ഉറക്കത്തിലായിരുന്നപ്പോൾ വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയ മോഷ്ടാക്കളാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നത്. ഷാഫിയുടെ ഭാര്യ എം.എസ്. ഷെമി പൂവച്ചൽ പോസ്റ്റ് ഒാഫിസിലെ റെക്കറിങ് ഡെപ്പോസിറ്റ് കലക്ഷൻ ഏജൻറാണ്. രാവിലെ അടുക്കള വാതില്‍ തുറന്നു കിടന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. പോസ്റ്റ് ഒാഫിസില്‍ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന 29,450 രൂപയും അയല്‍ക്കൂട്ടത്തില്‍ അടയ്ക്കാനുള്ള 2200 രൂപയും പോസ്റ്റ് ഒാഫിസില്‍നിന്ന് ലഭിച്ച 3600 രൂപയും അലമാരയിലെ അറയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടു. കിടപ്പുമുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയിലാണ് അലമാര. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. തിങ്കളാഴ്ചതന്നെ പൂവച്ചലിലെ ആലമുക്ക് മൃഗാശുപത്രിക്ക് സമീപം സുമയ്യയുടെ വീട്ടിലും അംഗൻവാടിക്ക് സമീപം സോമ​െൻറ വീട്ടിലും കവര്‍ച്ച ശ്രമം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.