ഇന്ധനവില വർധന കേന്ദ്രസർക്കാർ വരുത്തി​െവച്ചത് -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: രാജ്യാന്തര കാരണത്തെക്കാൾ കേന്ദ്രസർക്കാറി​െൻറ നടപടികളാണ് ഇന്ധനവില വർധനക്ക് കാരണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. പ്രതിപക്ഷം നടത്തിയ ബന്ദിന് രാജ്യമെമ്പാടും ലഭിച്ച അസാധാരണമായ ജനപിന്തുണ കണ്ട് കേന്ദ്ര ഗവൺമ​െൻറിന് വിലവർധനയിൽ ഒരു ഉത്തരവാദിത്തവും ഇല്ലെന്ന് പറഞ്ഞ് കൈകഴുകാൻ ശ്രമിക്കുകയാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു. കേന്ദ്രസർക്കാറിന് ജനങ്ങളെക്കാൾ വലുത് പെേട്രാളിയം കമ്പനികളാണ്. രൂപയുടെ റെേക്കാഡ് വിലയിടിവും പെേട്രാളിയം ഉൽപന്നങ്ങളുടെ അസാധാരണമായ വിലവർധനയും പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണ്. യഥാർഥ കാരണങ്ങൾക്ക് പരിഹാരം കാണുന്നതിനു പകരം പ്രധാനമന്ത്രി തലയൂരാൻ ശ്രമിക്കുകയാണെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.