തിരുവനന്തപുരം: പി.കെ. ശശി എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.െഎ വനിത നേതാവ് നൽകിയ പരാതി പീഡനവുമായി ബന്ധപ്പെട്ടതാണെങ്കിൽ അത് പൊലീസിന് കൈമാറാത്ത നിയമമന്ത്രി എ.കെ. ബാലന് ആ സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് ആർ.എസ്.പി. നിയമവാഴ്ച സംരക്ഷിക്കേണ്ട മന്ത്രിതന്നെയാണ് നിയമവിരുദ്ധമായി പീഡന പരാതി കൈവശം സൂക്ഷിച്ച് സമാന്തര അന്വേഷണം നടത്തുന്നതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറത്ത് സിനിമ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് പീഡന വിവരം പൊലീസിൽ അറിയിക്കാത്തതിെൻറ പേരിലാണ്. വനിത നേതാവ് നൽകിയ പരാതിയുടെ ഉള്ളടക്കം എന്താണെന്ന് അറിയില്ല. അക്കാര്യം സി.പി.എം പുറത്തുവിടാത്തത് എം.എൽ.എയെ സംരക്ഷിക്കാനും പരാതി ഒത്തുതീർക്കാനുമാണ്. മാധ്യമങ്ങളിൽ വന്ന വിവരമനുസരിച്ച് പീഡനവുമായി ബന്ധപ്പെട്ടാണ് പരാതി എന്നതിനാൽ മന്ത്രി ബാലൻ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയത്. ഇക്കാര്യം ഗവർണറുടെ ശ്രദ്ധയിൽപെടുത്തും. രക്ഷാപ്രവർത്തനങ്ങളിൽ എല്ലാവരും ഒന്നിച്ചുനിെന്നങ്കിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പാർട്ടിവത്കരിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. ദുരിതാശ്വാസ വസ്തുക്കൾ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും കെട്ടിക്കിടക്കുന്നു. പ്രവർത്തനങ്ങൾ എകോപിപ്പിക്കേണ്ട റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പരസ്യമായി മന്ത്രിയെ വിമർശിക്കുന്നു. കൂട്ടുത്തരവാദിത്തം നഷ്ടപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു. ശമ്പളക്കാരെ പിടികൂടുന്ന സർക്കാർ വൻകിടക്കാരെയും വ്യവസായികളെയും കാണുന്നില്ലെന്ന് ഷിബു ബേബി ജോൺ എം.എൽ.എ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.