പുനലൂർ: തമിഴ്നാട്ടിൽനിന്ന് ബസിൽ കേരളത്തിലേക്ക് കടത്തിയ 30 ചാക്ക് റേഷനരി പുളിയറയിൽ പൊലീസ് പിടികൂടി. തിരുനെൽവേലിയിൽനിന്ന് എറണാകുളത്തേക്ക് വന്ന തമിഴ്നാട് ബസിലാണ് അരി കൊണ്ടുവന്നത്. തമിഴ്നാട്ടിൽ സൗജന്യമായും ചെറിയ വിലക്കും ദുർബല വിഭാഗങ്ങൾക്ക് നൽകുന്ന അരിയാണിത്. കേരളത്തിലെ കച്ചവടക്കാർ ഏജൻറുമാരെ നിയോഗിച്ച് കുറഞ്ഞ വിലയ്ക്ക് ഈ അരി എത്തിച്ച് പോളിഷ് ചെയ്ത് മുന്തിയ ബ്രാൻഡുകളുടെ പേരിൽ വിൽപന നടത്തുകയായിരുന്നു. ആര്യങ്കാവ്, കഴുതുരുട്ടി, കുളത്തൂപ്പുഴ ഭാഗങ്ങളിൽ ഇതിനായി കേന്ദ്രങ്ങളുണ്ട്. അടുത്തിടെ ഇത്തരത്തിൽ ശേഖരിച്ചതും കടത്തിയതുമായ അരി സിവിൽ സപ്ലൈസ് അധികൃതരും പൊലീസും പിടികൂടിയിരുന്നു. ഗണേശോത്സവത്തിന് ഇന്ന് തുടക്കം കൊല്ലം: ഗണേശോത്സവ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ കൊല്ലം ഗണേശോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് വിവിധ ചടങ്ങുകൾ സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് വിവിധയിടങ്ങളിൽനിന്ന് എത്തുന്ന വിഗ്രഹങ്ങൾ ആശ്രാമം മുനീശ്വരൻ കോവിലിൽ എത്തും. അവിടെ നിന്ന് കൊല്ലം ബീച്ചിലെത്തിക്കുന്ന വിഗ്രഹങ്ങൾ വിവിധ പൂജാചടങ്ങുകളോടെ നിമജ്ജനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.