ദുരിതാശ്വാസനിധിയിലേക്ക്​ മനസ്സ് തുറക്കുക –ലജ്നത്തുൽ മുഅല്ലിമീൻ

കൊല്ലം: പ്രളയത്തിൽ വീടുകളും ജീവിതവിഭവങ്ങളും നഷ്ടപ്പെട്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ രണ്ടാംഘട്ട സഹായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രസ്തുത ഫണ്ടിലേക്ക് മദ്റസയിലെ വിദ്യാർഥികളിൽനിന്ന് 20 രൂപ കൂപ്പൺ നൽകി ഫണ്ട് പിരിച്ചും മുഅല്ലിംകൾ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്തും ഫണ്ട് സ്വരൂപിക്കും. ഇൗ തുക 20നകം സ്റ്റേറ്റ് കമ്മിറ്റിയെ ഏൽപിക്കുന്നതിൽ ജില്ല മേഖല ഭാരവാഹികളും മുഅല്ലിംകളും മനസ്സ് തുറക്കണമെന്ന് ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവി, ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി, ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡൻറ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി എന്നിവർ അഭ്യർഥിച്ചു. പൂവാലശല്യം ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ കുണ്ടറ: സഹോദരിയെ ശല്യം ചെയ്ത പൂവാല സംഘത്തിനെതിരെ പൊലീസിൽ പരാതിപ്പെട്ടതിന് യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതികളിലൊരാൾ പിടിയിൽ. പേരൂർ മനക്കര മേലതിൽ വീട്ടിൽ പ്രസാദിനെ (35)യാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. കൊറ്റങ്കര മനക്കര ക്ഷേത്രത്തിനു സമീപം തൊടിയിൽ വീട്ടിൽ രാഹുലിനെ (22) വീടുകയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. ശനിയാഴ്ച പുലർച്ച നാലിന് വീടി​െൻറ പിൻവശത്തെ വാതിൽ തകർത്താണ് മൂന്നംഗം അക്രമി സംഘം രാഹുലിനെ വെട്ടിപ്പരിക്കേൽപിച്ചത്. ഇരുകൈക്കും കാലിനും തലയ്ക്കും വെട്ടേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെൽഡിങ് തൊഴിലാളിയായ രാഹുൽ മാതാവിനും രണ്ട് സഹോദരിമാർക്കുമൊപ്പമാണ് താമസം. സഹോദരിമാരെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന മൂന്നംഗ സംഘത്തിനെതിരെ ഇവർ കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി അന്വേഷിച്ച പൊലീസ്, പ്രതികളോട് സ്റ്റേഷനിലെത്താൻ നിർദേശിച്ചിരുന്നു. തുടർന്ന്, പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. പരാതി പിൻവലിക്കാതിരുന്നതിനെ തുടർന്നാണ് വീടുകയറി ആക്രമിച്ചത്. അറസ്റ്റിലായ പ്രസാദിനൊപ്പമുണ്ടായിരുന്ന അഖിൽ, മണികണ്ഠൻ എന്നിവരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കുണ്ടറ സ്റ്റേഷൻ ഓഫിസർ ബിജുകുമാർ, എസ്.ഐ സി.കെ. വിദ്യാധിരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.