ദലിത് കോളനിക്ക് വഴി നിഷേധിച്ച സി.പി.എം നിയന്ത്രിത സ്കൂളിൽ പ്രതിഷേധ സമരം

ശാസ്താംകോട്ട: സി.പി.എം നിയന്ത്രിത സൊസൈറ്റി നടത്തുന്ന എയ്ഡഡ് ഹൈസ്കൂൾ അധികൃതർ സമീപത്തെ ദലിത് കോളനിയിലേക്കുള്ള വഴി വിപുലപ്പെടുത്താൻ അനുവദിക്കാതെ മതിൽ ബലപ്പിക്കാൻ ഒരുങ്ങിയതിനെ ചൊല്ലി സി.പി.എം പഞ്ചായത്ത് അംഗത്തി​െൻറ നേതൃത്വത്തിൽ സമരം നടത്തി. മൈനാഗപ്പള്ളി പഞ്ചായത്തിലെ 14ാ൦ വാർഡിൽ സ്ഥിതി ചെയ്യുന്ന തേവലക്കര ബോയ്സ് ആൻഡ് ഗേൾസ് സ്കൂൾ മാനേജിങ് കമ്മിറ്റിക്ക് എതിരെയാണ് മൈനാഗപ്പള്ളി കോവൂർ കോളനി നിവാസികൾ സമരരംഗത്ത് എത്തിയത്. കെ.എസ്.ടി.എ മുൻ സബ്ജില്ല സെക്രട്ടറി കൂടിയായ പഞ്ചായത്ത് അംഗം കൊച്ചുവേലുവി​െൻറ നേതൃത്വത്തിലായിരുന്നു സമരം. കോവൂർ ചെറ്റക്കട മുക്കിൽനിന്ന് ഗേൾസ് സ്കൂളിലേക്ക് കോവൂർ കോളനി വഴിയുള്ള റോഡ് വിപുലപ്പെടുത്താൻ തടസ്സമായി നിൽക്കുന്ന മതിൽ സിമൻറ് പൂശി ബലപ്പിക്കാൻ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് നാട്ടുകാർ പ്രകോപിതരായത്. കോളനിനിവാസികളുടെ മക്കൾക്ക് ഈ വിദ്യാലയത്തിൽ എത്താനുള്ള വഴി സുഗമമാക്കണമെന്ന ആവശ്യത്തോട് മാനേജിങ് കമ്മിറ്റി നേരേത്തതന്നെ പുറം തിരിഞ്ഞുനിൽക്കുകയായിരുന്നു. ഇതിനിടയിലാണ് വഴി നിഷേധിച്ച് മതിൽ ബലപ്പെടുത്താൻ എത്തിയത്. നാട്ടുകാരുടെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് കോളനിനിവാസികൾ പിരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.