കിഴക്കൻ മേഖലയിൽ ഹർത്താൽ പൂർണം (ചിത്രം)

പുനലൂർ: ഇന്ധനവില വർധനക്കെതിരെ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഒഴികെ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി അടക്കം ബസുകളും ഓടിയില്ല. തമിഴ്നാട്ടിൽനിന്നും വന്ന ചില ചരക്കുവാഹനങ്ങൾ അതിർത്തിയായ കോട്ടവാസലിൽ നിർത്തിയിട്ടു. പുനലൂർ പട്ടണത്തിലടക്കം സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. എന്നാൽ, പൊലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു. പുനലൂർ ടി.ബി ജങ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ ബാർ ഹോട്ടലി​െൻറ ഗ്ലാസ് അടിച്ചുതകർത്തു. കൂടാതെ, തൂക്കുപാലത്തിന് സമീപത്ത് ധനകാര്യസ്ഥാപനം അടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടായി. ഹർത്താൽ അനുകൂലികൾ പുനലൂർ, കരവാളൂർ, തെന്മല, കഴുതുരുട്ടി എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. പുനലൂരിൽ ഇരുകൂട്ടരുടെയും പ്രകടനം ടി.വി ജങ്ഷനിൽനിന്ന് ആരംഭിച്ച് പട്ടണം ചുറ്റി പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ സമാപിച്ചു. പുനലൂർ മധു, കരിക്കത്തിൽ പ്രസേനൻ, എം. നാസർഖാൻ, നെൽസൺ സെബാസ്റ്റ്യൻ, എ.എ. ബഷീർ, എം.എം. ജലീൽ, എസ്.എം. ഷെരീഫ്, വി. രാജൻപിള്ള, എസ്.ഇ. സഞ്ജയ്ഖാൻ എന്നിവർ യു.ഡി.എഫ് പ്രകടനത്തിന് നേതൃത്വം നൽകി. എൽ.ഡി.എഫ് പ്രകടനത്തിന് എസ്. ജയമോഹൻ, ജോർജ് മാത്യു, എസ്. ബിജു, കെ.എ. ലത്തീഫ് എന്നിവരും നേതൃത്വം നൽകി. ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിച്ചു (ചിത്രം) കുന്നിക്കോട്: പെട്രോൾ, ഡീസൽ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്ന ഹർത്താല്‍ പത്തനാപുരം മേഖലയിൽ പൂർണം. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. കുന്നിക്കോട്, പത്തനാപുരം മേഖലകളിൽ രാവിലെ തുറന്ന ചുരുക്കം ചില കടകൾ അനുകൂലികൾ അടപ്പിച്ചു. സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഹാജർ നില കുറവായിരുന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സർവിസ് നടത്തിയില്ല. ദീർഘദൂര യാത്രികർ ഏറെ ബുദ്ധിമുട്ടിലായി. സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ നഗരത്തിൽ പ്രകടനവും നടത്തി. സെൻട്രൽ ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം നെടുമ്പറമ്പ് കല്ലുംകടവ് ചുറ്റി മാർക്കറ്റ് ജങ്ഷനിൽ സമാപിച്ചു. എൽ.ഡി.എഫി​െൻറ നേതൃത്വത്തില്‍ കുന്നിക്കോട്ട് പ്രകടനവും യോഗവും നടന്നു. ശാസ്ത്രി ജങ്ഷനിൽനിന്നാരംഭിച്ച പ്രകടനം പുളിമുക്ക് ചുറ്റി ടൗണിൽ സമാപിച്ചു. യോഗം സി.പി.എം ഏരിയ സെക്രട്ടറി എസ്. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. അജിമോഹൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.