താലൂക്ക് ആശുപത്രിയിൽ അടക്കം കുടിവെള്ളം നിഷേധിച്ച് ജല അതോറിറ്റിയുടെ ക്രൂരവിനോദം

ATTN ശാസ്താംകോട്ട: ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽനിന്നുള്ള പ്രാദേശിക കുടിവെള്ള പദ്ധതികളിലൂടെയുള്ള ജലവിതരണം ജല അതോറിറ്റി വഴിപാടാക്കിയതോടെ ശാസ്‌താംകോട്ട ടൗണിലും സമീപ പഞ്ചായത്തുകളിലും കടുത്ത കുടിവെള്ളക്ഷാമം. തടാകത്തിൽനിന്ന് ദിനേന 48.5 ദശലക്ഷം ലിറ്റർ വെള്ളം തടാകത്തിൽനിന്ന് പമ്പ് ചെയ്ത് കൊല്ലം കോർപറേഷനിലും വിദൂര പഞ്ചായത്തുകളിലും വിറ്റ് പണം വാരുമ്പോഴാണ് താലൂക്ക് ആശുപത്രിയിൽ പോലും കുടിവെള്ളം നിഷേധിച്ച് ജല അതോറിറ്റിയുടെ ക്രൂരവിനോദം. രണ്ടാഴ്ചക്കകം രണ്ടാം തവണയാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ജലവിതരണം മുടങ്ങുന്നത്. വാർഡുകളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളം കിട്ടാതായി. അണുനശീകരണത്തിനുള്ള യന്ത്ര സംവിധാനം പ്രവർത്തിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലായി ആശുപത്രി അധികൃതർ. പരിസരത്തെ കിണറ്റിൽ പരിമിതമായ തോതിൽ ശേഷിച്ച വെള്ളം കൊണ്ടാണ് കഷ്ടിച്ച് കാര്യങ്ങൾ നടത്തിയെടുത്തത്. തടാകത്തിൽനിന്നുള്ള പ്രാദേശിക കുടിവെള്ള പദ്ധതികളുടെ അവസ്ഥയും വ്യത്യസ്തമല്ല. പടിഞ്ഞാറേ കല്ലട, ശാസ്താംകോട്ട, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി പഞ്ചായത്തുകളിലേക്കാണ് പ്രാദേശിക കുടിവെള്ള പദ്ധതികളിൽനിന്നുള്ള വെള്ളം എത്തുന്നത്. മൂന്ന് ദിവസത്തിലൊരിക്കൽ മാത്രമായി പമ്പിങ് പരിമിതപ്പെടുത്തിയതോടെ തടാക തീരത്തെ പഞ്ചായത്തുകളിലും കുടിവെള്ളം കിട്ടാക്കനിയായി. പമ്പിങ് നടത്തുന്ന ദിവസങ്ങളിൽ പോലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്താറില്ല എന്നതും പതിവ് പരാതിയാണ്. തടാകത്തിന് ചുറ്റുവട്ടമുള്ള കുന്നിൻപുറങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി, ദലിത് കുടുംബങ്ങളുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ പോലും ജല അതോറിറ്റി ശ്രദ്ധിക്കുന്നില്ല. പരാതിയുമായി എത്തുന്നവരോട്‌ ധാർഷ്ട്യത്തി​െൻറ ഭാഷയിലാണ് അധികൃതർ മറുപടി പറയുന്നത്. ജനപ്രതിനിധികളുടേതടക്കം നിരവധി സമരങ്ങൾ ശുദ്ധജല തടാകത്തി​െൻറ നാട്ടിൽ കുടിവെള്ളത്തിനായി ഇതിനകം നടന്നെങ്കിലും അവയൊന്നും ജല അതോറിറ്റിയുടെ കണ്ണ് തുറപ്പിച്ചിട്ടില്ല. പോൾതോമസ് അനുസ്മരണം (ചിത്രം) െകാല്ലം: സർക്കാറി​െൻറ സ്ഥലംമാറ്റ ഭീകരതയുടെ ഇരയായി ആത്മഹത്യ ചെയ്ത പോൾ തോമസി​െൻറ രണ്ടാം ചരമവാർഷികദിനം എൻ.ജി.ഒ അസോസിയേഷൻ പോൾ തോമസ് ദിനമായി ആചരിച്ചു. ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് ചവറ ജയകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജെ. സുനിൽജോസ് അധ്യക്ഷത വഹിച്ചു. എ. രാജശേഖരൻ നായർ, പരിമണം വിജയൻ, ടി.ജി.എസ്. തരകൻ, എം. മസൂദ്, ഹസൻ പെരുങ്കുഴി, ടി. ഹരീഷ്, എസ്. ശർമിള, അർത്തിയിൽ സമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.