അഞ്ചൽ: പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിൽ അഞ്ചലിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. ഉന്തിലും തള്ളിലും സർക്കിൾ ഇൻസ്‌പെക്ടർക്ക് പരിക്കേറ്റു. അഞ്ചൽ വഴി കടന്നുപോയ വാഹനങ്ങൾ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് നേരിയ സംഘർഷാവസ്ഥ രാവിെല മുതൽ സൃഷ്ടിച്ചിരുന്നു. 11 മണിയോടെ ആർ.ഒ ജങ്ഷനിൽനിന്ന് ആയൂർ ഭാഗത്തേക്ക് വന്ന കാർ തടഞ്ഞത് സർക്കിൾ ഇൻസ്പെക്ടർ ടി. സതികുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി കടത്തിവിട്ടു. ഇതിൽ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ പൊലീസുമായി നടത്തിയ ഉന്തിലും തള്ളിലുമാണ് സർക്കിൾ ഇൻസ്പെക്ടർക്ക് പരിക്കേറ്റത്. ഇടത് കൈക്ക് പരിക്കേറ്റ ഇദ്ദേഹം അഞ്ചൽ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് ശ്രീകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ഷെറിൻ, ഷിബിൻ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം അഗസ്ത്യക്കോട് രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസ്. ഹര്‍ത്താല്‍ കൊട്ടാരക്കരയില്‍ പൂര്‍ണം (ചിത്രം) കൊട്ടാരക്കര: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കൊട്ടാരക്കരയില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഓട്ടോ, ടാക്സി, സ്വകാര്യബസുകൾ, ചരക്ക് ലോറികള്‍ തുടങ്ങിയവയൊന്നും നിരത്തിലിറങ്ങിയില്ല. കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ബസുകളൊന്നും സര്‍വിസ് നടത്തിയില്ല. ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും ഹര്‍ത്താല്‍ ആനുകൂലികള്‍ തടഞ്ഞില്ല. യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര ടൗണ്‍ ചുറ്റി നടത്തിയ പ്രകടനം പുലമണ്‍ ജങ്ഷനില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന്‍ നടന്ന പ്രതിഷേധയോഗം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ ജി. രതികുമാര്‍, കെ.എസ്. വേണുഗോപാല്‍, ബേബി പടിഞ്ഞാറ്റിന്‍കര, ഹരികുമാര്‍, ഒ. രാജന്‍, ഷിജു പടിഞ്ഞാറ്റിന്‍കര, പെരുംകുളം സജിത്ത്, എം. അമീര്‍, ആര്‍. രശ്മി, ബിനോയ്, തോമസ് പണിക്കര്‍, മാത്യു ജോർജ്, അഹമദ് ഷാ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.