നരേന്ദ്ര മോദിക്കെതിരെ ജനരോഷം ആളിപ്പടരും – ബിന്ദുകൃഷ്ണ

കൊല്ലം: കോർപറേറ്റുകൾക്ക് മാത്രം സംരക്ഷണം ഒരുക്കുന്ന നരേന്ദ്ര മോദിയുടെ ഭരണത്തിൽ ജനജീവിതം ദുരിതത്തിലാക്കു ന്ന ഡീസൽ, പെേട്രാൾ, പാചകവാതക വിലവർധനക്കെതിരെ ജനരോഷം ആളിപ്പടരുമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. ഹർത്താലിനോടനുബന്ധിച്ച് ചിന്നക്കടയിൽ നടന്ന യു.ഡി.എഫ് പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഫിലിപ് കെ. തോമസ്, ഷാനവാസ്ഖാൻ, ജി. പ്രതാപവർമ തമ്പാൻ, എ.കെ. ഹഫീസ്, ഇ. മേരിദാസൻ, ടി.സി. വിജയൻ, അബ്ദുൽ ഖാദർ, തമ്പി പുന്നത്തല, സൂരജ് രവി, എസ്. വിപിനചന്ദ്രൻ, മോഹൻകുമാർ, ഇക്ബാൽകുട്ടി, കല്ലട ഫ്രാൻസിസ്, പി. പ്രതാപചന്ദ്രൻ, ജയപ്രകാശ്, തൃദീപ് കുമാർ, എം.എം. സഞ്ജീവ് കുമാർ, വാളത്തുംഗൽ രാജഗോപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.