കൊട്ടാരക്കര: ഹർത്താലിനോടനുബന്ധിച്ച് ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥിനുനേരെ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയെന്നാരോപിച്ച് ബി.ജെ.പി കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് സി. വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. കെ.ആർ. രാധാകൃഷ്ണൻ, കെ.വി. സന്തോഷ് ബാബു, അണ്ടൂർ രാധാകൃഷ്ണൻ, രാജഗോപാൽ, ശിവരാമൻ, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു കുട്ടികളുടെ നാടക പരിശീലനക്കളരി (ചിത്രം) അഞ്ചൽ: മൈത്രി ലൈബ്രറിയുടെയും ഡോ. വയല വാസുദേവൻ പിള്ള കലാ സാംസ്കാരികവേദിയുടെയും ആഭിമുഖ്യത്തിൽ കുട്ടികളുടെ നാടക പരിശീലനക്കളരി പ്രഫ. സാം പനംകുന്നേൽ ഉദ്ഘാടനം ചെയ്തു. മൈത്രി ലൈബ്രറി സെക്രട്ടറി എ.എ. റഹീം അധ്യക്ഷതവഹിച്ചു. നാടകനടനും സംവിധായകനുമായ കെ.വി. ഗണേശ്, പ്രഫ. കൃഷ്ണൻകുട്ടി, എ.ഇ. ഷാഹുൽ ഹമീദ്, എ.ഇ. കുട്ടി, ഏറം ഷാജി, അഭിലാഷ്, കെ.വി. മനോജ്, ആശാ മനോജ്, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. പഠനക്കളരി ചൊവ്വാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.