ഫിൽക്ക ചലച്ചിത്രോത്സവം മാറ്റി

തിരുവനന്തപുരം: കേരളം നേരിടുന്ന പ്രളയദുഃഖത്തിൽ പങ്കുചേർന്ന് സെപ്റ്റംബർ 13ന് നടത്താൻ നിശ്ചയിച്ചിരുന്ന 18ാമത് ഫിൽക്ക അന്തർദേശീയ ചലച്ചിത്രോത്സവം ഒക്ടോബർ 19ന് മാറ്റിയതായി സംഘാടകർ അറിയിച്ചു. 25 വരെ തിരുവനന്തപുരം പി.എം.ജി ജങ്ഷനിലെ യൂനിവേഴ്സിറ്റി സ്റ്റുഡൻറ്സ് സ​െൻററിലാണ് പ്രദർശനം. ആേഘാഷങ്ങൾ ഉണ്ടാവുകയില്ല. ദിവസവും രാവിലെ ഒമ്പതിന് പ്രദർശനം തുടങ്ങും. 19ന് ൈവകീട്ട് അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സിനിമ ഇന്ന്, മലയാളം സിനിമ, അവലോകന വിഭാഗം, രാജ്യപരിഗണനാ വിഭാഗം, ലോകസിനിമ തുടങ്ങി വിവിധ ഭാഗങ്ങളായിരിക്കും സിനിമ പ്രദർശനം. ദിവസവും അഞ്ച് സിനിമകൾ വീതം. വൈകീട്ട് ചർച്ചകൾ ഉണ്ടാകും. പൊതുജനങ്ങൾക്ക് പ്രേത്യകം ഡെലിഗേറ്റ് പാസ് ഏർെപ്പടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496330368, 0471 2490368.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.