മത്സ്യത്തൊഴിലാളികൾക്ക്​ ആദരം

തിരുവനന്തപുരം: ദുരന്തനിവാരണ പ്രവർത്തനത്തിൽ പെങ്കടുത്ത അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളെ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ പി.ടി.എയും സ്റ്റാഫും ചേർന്ന് ആദരിച്ചു. ബുധനാഴ്ച രാവിലെ 9.30ന് സ്കൂളിൽ ചേർന്ന അനുമോദന യോഗം വാർഡ് അംഗം കെ. സുഭാഷ് ഉദ്ഘാടനം ചെയ്യും. കടയ്ക്കാവൂർ സി.െഎ കെ.എസ്. അരുൺകുമാർ മത്സ്യത്തൊഴിലാളികൾക്ക് ഉപഹാരവും പൊന്നാടയും നൽകി. പി.ടി.എ പ്രസിഡൻറ് വി. സുനിൽ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എസ്.കെ. ശോഭ സ്വാഗതം പറഞ്ഞു. അസിസ്റ്റൻറ് മാനേജർ എസ്.എസ്. വിപിൻ മത്സ്യത്തൊഴിലാളികളായ സേന്താഷ്, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. അധ്യാപക ദിനാഘോഷത്തി​െൻറ ഭാഗമായി മുൻ പ്രഥമാധ്യാപിക സി. സിന്ധുവിനെ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി എ.ആർ. വിജയകുമാർ നന്ദി പറഞ്ഞു. photo: sspbhss.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.