തിരുവനന്തപുരം: ബിഷപ് ഫ്രാേങ്കാ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യെപ്പട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് എ.െഎ.വൈ.എഫ് പിന്തുണ. പ്രതിക്കൊപ്പമല്ല ഇരക്കൊപ്പമാണ് ഭരണകൂടം നിലയുറപ്പിക്കേണ്ടത്. ഉന്നതങ്ങളിൽ എത്ര വലിയ സ്വാധീനമുെണ്ടങ്കിലും ഇരയുടെ പരാതിയും മൊഴിയുംപ്രകാരം ബിഷപ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ വൈകരുത്. പരാതി നൽകി 76 ദിവസം കഴിഞ്ഞിട്ടും പ്രതി നിയമത്തെ വെല്ലുവിളിച്ച് സമൂഹമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നു. എന്നിട്ടും പൊലീസ് കാഴ്ചക്കാരെൻറ വേഷം കെട്ടുന്നത് നാണക്കേടാണ്. ഇരയ്ക്ക് നീതി നിഷേധിക്കാൻ ഒരു നിയമവും പൊലീസിന് അനുമതി നൽകുന്നില്ല. ഇരയെ പരസ്യമായി അപമാനിച്ച പി.സി. ജോർജ് എം.എൽ.എക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം. ജോർജിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസ് തയാറാവണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.