കോവളം: ഇന്ധന വിലവർധനക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തിയ ഹർത്താൽ മേഖലയിൽ സമാധാനപരമായിരുന്നു. പ്രദേശത്തെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളുമൊഴികെ മറ്റ് വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ബാങ്കുകളും സ്കൂളുകളും നഗരസഭ സോണൽ ഒാഫിസടക്കമുള്ള സർക്കാർ ഒാഫിസുകളും അടഞ്ഞുകിടന്നു. കോൺഗ്രസ്, സി.പി.എം പ്രവർത്തകർ പ്രകടനം നടത്തി. സി.പി.എം കോവളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഴിഞ്ഞത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് ഏരിയ കമ്മിറ്റി സെക്രട്ടറി പി.എസ്. ഹരികുമാർ, വാർഡ് കൗൺസിലർ റഷീദ്, പയറുമൂട് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് വിഴിഞ്ഞം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് മണ്ഡലം പ്രസിഡൻറ് മുജീബ് റഹുമാൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി എൻ.എസ്. നുസൂർ, വിശ്വനാഥൻ, സ്റ്റാലിൻ ഹെഡ്ഗാർ, നൗഷാദ്, നിസാമുദീൻ, കാസിം, ജലീൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.