സബ്ജക്ട് കമ്മിറ്റി ഉടൻ വിളിക്കണമെന്ന്​ പി.ടി. തോമസ്​

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതിയിൽപെടാനുണ്ടായ സാഹചര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജലസേചനം സംബന്ധിച്ച നിയമസഭ സബ്ജക്ട് കമ്മിറ്റി അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് കമ്മിറ്റി അംഗം കൂടിയായ പി.ടി. തോമസ് എം.എല്‍.എ. ഇക്കാര്യം ആവശ്യപ്പെട്ട് സമിതി ചെയര്‍മാനായ ജലവിഭവമന്ത്രി മാത്യു ടി. തോമസിന് എം.എൽ.എ കത്തുനല്‍കി. വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെയും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെയും ഡാമുകള്‍ തുറന്നുവിട്ടത് പ്രളയത്തി​െൻറ ആഘാതം വര്‍ധിപ്പിച്ചതായി പി.ടി. തോമസ് കത്തില്‍ ആരോപിക്കുന്നു. പ്രളയകാരണങ്ങള്‍ ചര്‍ച്ച ചെയ്ത് ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യങ്ങൾ ചര്‍ച്ച ചെയ്യാനായി കമ്മിറ്റി യോഗം ചേരണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.